കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനർ കോഴ്‌സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു...ഉടൻ അപേക്ഷിക്കു...

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) നടത്തുന്ന സർട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനർ കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര് 30 വരെയാണ്.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനറാകാൻ സംസ്ഥാനത്ത് ലഭ്യമായ NSDC അംഗീകൃത കോഴ്‌സാണിത്. 400 മണിക്കൂറാണ് കോഴ്സിന്റെ കാലാവധി. ദേശീയതലത്തിൽ NSQF അംഗീകാരമുള്ള ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ എവിടെയും ഇംഗ്ലീഷ്/ സോഫ്റ്റ് സ്കിൽ പരിശീലകരാകാനുള്ള അവസരം ലഭിക്കും.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ https://asapkerala.gov.i/, 9495999660, cspkulakada@asapkerala.gov.in എന്നിവയുമായി ബന്ധപ്പെടാം.
https://www.facebook.com/Malayalivartha