അഗ്നിവീർ ; കോഴിക്കോട് നടന്ന ആദ്യ റാലിക്കെത്തിയത് 18,872 പേർ...അടുത്ത റാലി കൊല്ലത്ത്...

സായനയത്തിലേക്കുള്ള അഗ്നിയ്‌വേര് പദ്ധതിയിലേക്ക് കേരളത്തിൽ നടന്ന ആദ്യ റാലിയിൽ 18,872 പേർ പങ്കെടുത്തു. കോഴിക്കോട് നടന്ന റാലിയിലാണ് ഇത്രയുംപേരെത്തിയത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ, ലക്ഷദവീപ്, പുതുച്ചേരിയുടെ ഭാഗമായ മാഹി എന്നിവിടങ്ങളിലുള്ളവർക്കാണ് കോഴിക്കോട് റാലി നടത്തിയത്. 28,874 പേരാണ് ഇതിലേക്ക് അപേക്ഷിച്ചത്.
മെഡിക്കൽ പുനഃപരിശോധനയ്ക്ക് കുറച്ച്പേർക്ക് അവസരം നൽകിയിട്ടുണ്ട്. അവരുടെ ഫലം കൂടി വന്നാൽ എഴുത്തു പരീക്ഷയ്ക്കുള്ള അവസാന മെറിറ്റ് ലിസ്റ്റ് തയാറാക്കും. കൊല്ലത്ത് നവംബര് 15 മുതൽ 30 വരെയാണ് അടുത്ത റാലി. ഇതിൽ ഏഴ് തെക്കൻ ജില്ലകളിലുള്ളവരാണ് പങ്കെടുക്കുക. 2023 ജനുവരി 15 നാണ് എഴുത്തു പരീക്ഷ.
https://www.facebook.com/Malayalivartha