കാലാവസ്ഥ പഠന വകുപ്പില്‍ സയന്റിഫിക് അസിസ്റ്റന്റ് ആകാൻ അവസരം

മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിൽ ഗ്രൂപ്പ് ബി നോണ്‍-ഗസറ്റഡ്, നോണ്‍-മിനിസ്റ്റീരിയല്‍ ഒഴിവുകൾ. സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. ഇതിനായുള്ള പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ആകെ 1,102 ഒഴിവുകളുണ്ട്. രണ്ടുഘട്ടങ്ങളായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത: 60 ശതമാനം മാര്‍ക്ക്/ തത്തുല്യ ഗ്രേഡോടെ സയന്‍സ് ബിരുദം (ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി./ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ബിരുദം അല്ലെങ്കില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ഡിപ്ലോമ. അപേക്ഷകര്‍ പ്ലസ്ടു തലത്തില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം.
എസ്.ബി.ഐ. ചലാന്‍/ എസ്.ബി.ഐ. നെറ്റ് ബാങ്കിങ് വഴിയോ ഏതെങ്കിലും ബാങ്കുകളുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ ആയി ഫീസ് അടയ്ക്കാം. അപേക്ഷാഫീസ് 100 രൂപയാണ്. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല.
കേരളത്തില്‍ കൊച്ചി (സെന്റര്‍ കോഡ്: 9204), തിരുവനന്തപുരം (9211), തൃശ്ശൂര്‍ (9212), കോഴിക്കോട് (9206) എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും : http://ssc.nic.in/, http://ssconline.nic.in/.
https://www.facebook.com/Malayalivartha