പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള അമ്യുണിഷൻ ഡിപ്പോയിൽ ഒഴിവുകൾ

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഫീൽഡ് അമ്യുണിഷൻ ഡിപ്പോയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. ട്രേഡ്സ്മാൻമേറ്റ്, ഫയർമാൻ തസ്തികകളിലായി 320 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19.
പൂരിപ്പിച്ച അപേക്ഷാഫോമിനോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കുക.
അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും www.indianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha