കാലിക്കറ്റ് എൻ.ഐ .ടിയിൽ ടെക്നിക്കൽ അസിസ്റ്റൻറ് ആകാൻ അവസരം

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എൻ.ഐ .ടി), കാലിക്കറ്റ് ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബി.ഇ/ബി.ടെക് ഫസ്റ്റ് ക്ലാസ് ബിരുദം. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിൻറനൻസിൽ സർക്കാർ അംഗീകൃത ഡിപ്ലോമ എന്നിവ ഉണ്ടായിരിക്കണം.
പ്രായം 2017 ആഗസ്റ്റ് ഒന്നിന് 33 വയസ്സ് കവിയരുത്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത മുൻഗണന ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് പത്തിന് രാവിലെ 9.30 നു ഇന്റർവ്യൂവിന് ഹാജരാകണം.
സംവരണ ആനുകൂല്യങ്ങൾ ലഭിക്കേണ്ട ഉദ്യോഗാർഥികൾ ആവശ്യമായ ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഉദ്യോഗാർഥികൾ ശാരീരികപ്രശ്നങ്ങൾ തെളിയിക്കുന്ന രേഖകൾ കയ്യിൽ കരുതണം.
വിശദ വിവരങ്ങൾക്ക് http://nitc.ac.in/ ൽ Careers@NITC കാണുക.
https://www.facebook.com/Malayalivartha