ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ (റായ്പുർ) ഗ്രൂപ് ബി, സി ഒഴിവുകൾ

റായ്പുർ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ഗ്രൂപ് ബി,സി തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അേപക്ഷ ക്ഷണിച്ചു. ടെക്നിക്കൽ ഒാഫിസർ ഒഫ്താൽമോളജി (റിഫ്രാക്ഷനിസ്റ്റ്) (നാല് ഒഴിവ്), മെറ്റേണിറ്റി ആൻഡ് ചൈൽഡ് വെൽെഫയർ ഒാഫിസർ (ഒരു ഒഴിവ്), സൈക്യാട്രിക് സോഷ്യൽ വർക്കർ (മൂന്ന് ഒഴിവ്), ജൂനിയർ റിസപ്ഷൻ ഒാഫിസർ (രണ്ട് ഒഴിവ്), ഇലക് ട്രോകാർഡിയോ ഗ്രാഫ് ടെക്നിക്കൽ അസിസ്റ്റൻറ് (ഒരു ഒഴിവ്), ഹെൽത്ത് എജുക്കേറ്റർ (സോഷ്യൽ സൈക്കോളജി സ്റ്റ്) (ഒരു ഒഴിവ്), ടെക്നിക്കൽ ഒാഫിസർ (ഡെൻറൽ)/ഡെൻറൽ ടെക്നീഷ്യൻ (രണ്ട് ഒഴിവ്), ഒാഡിയോളജിസ്റ്റ് (ഒരു ഒഴിവ്), റേഡിയോഗ്രാഫിക് ടെക്നീഷ്യൻ ഗ്രേഡ് ഒന്ന് (ഏഴ് ഒഴിവ്), മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ (15 ഒഴിവ്). ഒാരോ തസ് തികയിലേക്കും ആവശ്യമായ യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ http://www.aii msraipur.edu.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 31.
https://www.facebook.com/Malayalivartha