കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിൽ ജൂനിയർ റിസർച് ഫെലോ

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനുകീഴിലെ പ്രതിരോധഗവേഷണ വികസനവിഭാഗം (ഡി.ആർ.ഡി.ഒ) ചെന്നൈയിൽ ജൂനിയർ റിസർച് ഫെലോകളുടെ ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12 ആണ്.
‘ഗേറ്റ്’ പാസായി ബി.ഇ/ബി.ടെക് ഒന്നാം ഡിവിഷനിൽ ജയിച്ചവരോ അല്ലെങ്കിൽ എം.ഇ/എം..ടെക് യോഗ്യതയുള്ള ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഒന്നാം ക്ലാസോടെ പാസായവർ ആകണം.
പ്രായം 28 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചും ഒ.ബി.സി വിഭാഗങ്ങൾക്ക് മൂന്നും വർഷം നിയമാനുസൃത ഇളവ് ലഭിക്കും. എഴുത്തുപരീക്ഷയും ഇൻറർവ്യൂവും വഴിയാണ് തെരഞ്ഞെടുപ്പ്. ഇ-മെയിൽ ഐ ഡി, ഫോൺ നമ്പർ എന്നിവ സ്വന്തമായുണ്ടാകണം. www.rac.gov.in എന്ന വെബ്സൈറ്റിൽ ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിൻറൗട്ട് കൈയിൽ സൂക്ഷിക്കണം. വിലാസം: CVRDE, Avadi, Chennai-54.
https://www.facebook.com/Malayalivartha