റെയിൽ ടെൽ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ കരാർ നിയമനം

കേന്ദ്രസർക്കാർ സ്ഥാപനമായ റെയിൽ ടെൽ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലേ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
* പ്രോജക്ട് ഡയറക്ടർ/എൻറർപ്രൈസ് ആർക്കിടെക്റ്റ്
* സീനിയർ ആർക്കിടെക്റ്റ്
* സീനിയർ ഇ.ആർ.പി ടെക്നോ ഫങ്ഷനൽ (ഒറാക്ൾ)
* ടെക്നിക്കൽ ലീഡ് (സാപ്)
* ടെക്നിക്കൽ ലീഡ് (നെറ്റ്)
* ടെക്നിക്കൽ ലീഡ്-ആൻഡ്രോയിഡ് ആപ്ലിക്കേഷൻസ്
* ടെക്നിക്കൽ ലീഡ് (ജാവ ഡെവലപ്പർ)
മൂന്നുവർഷത്തേക്കാണ് നിയമനം. ആവശ്യാനുസൃതം കാലാവധി നീട്ടിയേക്കും.
ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കാൻ പാടില്ല.
ഒാൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22 ആണ്.
ഓൺലൈൻ അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും www.railtelindia.com എന്ന വെബ്സൈറ്റ്സ ന്ദർശിക്കുക.
https://www.facebook.com/Malayalivartha