നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ വിവിധ തസ്തികകളിൽ ഒഴിവുകൾ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്. സയന്റിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 340 ഒഴിവുകളുണ്ട്.
സയന്റിസ്റ്റ് ബി (ഗ്രൂപ്പ് എ)
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ എന്നിവയില്‍ ഒന്നില്‍ ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, ഇലക്ട്രോണിക്സ് എന്നിവയില്‍ ഒന്നില്‍ എം.എസ് സി .യും ഒരു വര്‍ഷത്തെ മുന്‍പരിചയവും.
പ്രായം: 30 വയസ്സ് കവിയാൻ പാടില്ല.
സയന്റിഫിക്/ ടെക്നിക്കല്‍ അസിസ്റ്റന്റ് എ (ഗ്രൂപ്പ് ബി)
യോഗ്യത: താഴെ പറയുന്ന വിഷയങ്ങളില്‍ ഒന്നില്‍ എം.എസ്സി./എം.എസ്./എം.സി.എ./ ബി.ഇ./ബി.ടെക്
വിഷയങ്ങള്‍: ഫിസിക്സ്, ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ ആന്‍ഡ് നെറ്റ് വർക്കിംഗ് സെക്യൂരിറ്റി, സോഫ്റ്റ്‌വെയർ സിസ്റ്റം, ഐ. ടി., മാനേജ്മെന്റ്, ഇന്‍ഫര്‍മാറ്റിക്സ്, കംപ്യൂട്ടര്‍ മാനേജ്മെന്റ്, ബയോ ഇന്‍ഫര്‍മാറ്റിക്സ്, റിമോട്ട് സെന്‍സിങ്, ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, മാത്തമാറ്റിക്സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച്, സ്റ്റാറ്റിറ്റിക്സ്, കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, ഡിസൈന്‍. പ്രായം: 30 വയസ്സ്.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്ക് 60 ചോദ്യങ്ങൾ കംപ്യൂട്ടര്‍ സയന്‍സില്‍നിന്നും 60 ചോദ്യങ്ങൾ ജനറല്‍ വിഭാഗത്തില്‍നിന്നും ഉണ്ടാവും. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://apply-delhi.nielit.gov.in/
https://www.facebook.com/Malayalivartha