ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ബെംഗളൂരുവിലെ ടെക്നിക്കല്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷത്തെ ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒാഗസ്റ്റ് 22 ആണ്.
ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷൻ/ ഏവിയോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ ടെലി കമ്മ്യൂണിക്കേഷൻ/എയറോനോട്ടിക്കൽ/ എയ്റോസ്പേസ്, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ/ കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനീയറിങ്/ ഇന്‍ഫർമേഷൻ ടെക്നോളജി,മെറ്റലർജി ആൻഡ് മെറ്റീരിയൽ സയൻസ്/ ഫൗണ്ടറി ടെക്നോളജി എന്നീ എൻജിനീയറിങ് വിഭാഗങ്ങളിലാണ് അപ്പ്രെന്റിസിനെ തെരഞ്ഞെടുക്കുന്നത്.
വിശദവിവരങ്ങൾക്കു വെബ്സൈറ്റ്: www.hal-india.com കാണുക.
https://www.facebook.com/Malayalivartha