ഇന്ത്യൻ നേവിയുടെ നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡറിൽ ഓഫിസർ ആകാം

ഇന്ത്യൻ നേവിയുടെ നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡറിൽ പെർമനന്റ് കമ്മീഷൻ ഓഫിസർ ആകാനും എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫിസറാകാനും അവിവാഹിതരായ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം. നേവൽ ആർക്കിടെക്ചർ തസ്തികയിലേക്കു സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി: ഒാഗസ്റ്റ് 25.
യോഗ്യത:
താഴെ പറയുന്ന വിഭാഗങ്ങളിലൊന്നിൽ എൻജിനീയറിങ് പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
എക്സിക്യൂട്ടീവ് ബ്രാഞ്ച്:-
എ) ജനറൽ സർവീസ്/ഹൈഡ്രോഗ്രഫി കേഡർ: ഏതെങ്കിലും വിഷയത്തിൽ ബിഇ/ബിടെക്.
എൻഎഐസി: ഇലക്‌ട്രിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രമെന്റേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇൻസ്‌ട്രമെന്റേഷൻ, ഇൻസ്‌ട്രമെന്റേഷൻ, ഇൻസ്‌ട്രമെന്റേഷൻ ആൻഡ് കൺട്രോൾ, മൈക്രോ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കൺട്രോൾ, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, ഇൻഡസ്ട്രിയൽ, പ്രൊഡക്ഷൻ, എയ്റോസ്പേസ്, മെറ്റലർജി, മെറ്റലർജിക്കൽ, കെമിക്കൽ, മെറ്റീരിയൽ സയൻസ,് കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ.
ടെക്‌നിക്കൽ ബ്രാഞ്ച്:-
സി) എൻജിനീയറിങ് ബ്രാഞ്ച്(ജനറൽ സർവീസ്): മെക്കാനിക്കൽ, മറൈൻ, ഇൻസ്‌ട്രമെന്റേഷൻ, പ്രൊഡക്‌ഷൻ, ഏയ്‌റോനോട്ടിക്കൽ, ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ്, കൺട്രോൾ എൻജിനീയറിങ്, എയ്റോസ്പേസ്, ഒാട്ടമൊബീൽ, മെറ്റലർജി, മെക്കാട്രോണിക്സ്, ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ.
ഡി) ഇലക്‌ട്രിക്കൽ ബ്രാഞ്ച്(ജനറൽ സർവീസ്): ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, പവർ എൻജിനീയറിങ്, കൺട്രോൾ സിസ്‌റ്റം എൻജിനീയറിങ്, പവർ ഇലക്‌ട്രോണിക്‌സ്, ഏവിയോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ, ഇൻസ്‌ട്രമെന്റേഷൻ ആൻഡ് കൺട്രോൾ.
ഇ) നേവൽ ആർക്കിടെക്ചർ: മെക്കാനിക്കൽ, സിവിൽ, എയ്‌റോനോട്ടിക്കൽ, എയ്റോസ്പേസ്, മെറ്റലർജി, നേവൽ ആർക്കിടെക്ചർ, ഒാഷ്യൻ എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, ഷിപ്പ് െടക്നോളജി, ഷിപ്പ് ബിൽഡിങ്, ഷിപ്പ് ഡിസൈൻ ബിടെക്/ ബിഇ.
പ്രായം:1993 ജൂലൈ രണ്ടിനും 1999 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.
www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കു വെബ്സൈറ്റ്: www.joinindiannavy.gov.in
https://www.facebook.com/Malayalivartha