പത്താംക്ളാസ്, ഐടിഐക്കാര്‍ക്ക് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആകാം

അര്‍ധസൈനിക വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെയ്‌ലർ ഗാര്‍ഡൻ, കോബ്ളര്‍, വാട്ടര്‍ കാരിയര്‍, സഫായി കര്‍മചാരി, കുക്ക്, വാഷര്‍, ബാര്‍ബര്‍ എന്നീ തസ്തികകളിലായി ആകെ 303 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
കായികക്ഷമത പരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ നിയമനം താല്‍ക്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെട്ടേക്കാൻ സാധ്യതയുണ്ട്.
.
യോഗ്യത: ടെയ്ലര്‍, ഗാര്‍ഡന്‍, കോബ്ളര്‍ തസ്തികകള്‍- എസ്എസ്എല്‍സിയും അപേക്ഷിക്കുന്ന ട്രേഡില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ഒരു വര്‍ഷത്തെ ഐടിഐ സര്‍ടിഫിക്കറ്റും ഒരു വര്‍ഷം പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ഐടിഐ സര്‍ടിഫിക്കറ്റ്. അപേക്ഷിക്കുന്ന ട്രേഡില്‍ പ്രവൃത്തിപരിചയമുണ്ടെന്ന സ്വയം സാക്ഷ്യപ്പെടുത്തലും പരിഗണിക്കും.
പ്രായം: 07-09-2017ന് 18നും 23നും മധ്യേ. 08-09-1994ന് മുമ്പും 07-09-1999നുശേഷവും ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
വാട്ടര്‍ കാരിയര്‍, സഫായി കര്‍മചാരി, കുക്ക്, വാഷര്‍, ബാര്‍ബര്‍ തസ്തികകള്‍- എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായം: 07-09-2017ന് 18നും 25നും മധ്യേ. 08-09-1992ന് മുമ്പും 07-09-1999നുശേഷവും ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. എല്ലാ തസ്തികകളിലും എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒബിസി വിഭാഗത്തിന് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായ ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
ശമ്പളം: 21,700-69,100 രൂപ.
ശാരീരിക യോഗ്യത (ടെയ്ലര്‍, ഗാര്‍ഡന്‍, കോബ്ളര്‍ തസ്തികകള്‍): പുരുഷന്മാര്‍- ഉയരം: 167.5 സെന്റിമീറ്റര്‍. നെഞ്ചളവ്: 80-85 സെന്റിമീറ്റര്‍. എസ്ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 162.5, 76-81.
സ്ത്രീകള്‍- ഉയരം: 157 സെന്റീമീറ്റര്‍. നെഞ്ചളവ്: 80-85 സെന്റീമീറ്റര്‍. എസ്ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 150, 76-81.
വാട്ടര്‍ കാരിയര്‍, സഫായി കര്‍മചാരി, കുക്ക്, വാഷര്‍, ബാര്‍ബര്‍ തസ്തികകള്‍: പുരുഷന്മാര്‍- ഉയരം: 170 സെന്റീമീറ്റര്‍. നെഞ്ചളവ്: 80-85 സെന്റീമീറ്റര്‍. എസ്ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 162.5, 76-81.
സ്ത്രീകള്‍- ഉയരം: 157 സെന്റീമീറ്റര്‍. നെഞ്ചളവ്: 80-85 സെന്റിമീറ്റര്‍. എസ്ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 150, 76-81.
അപേക്ഷകര്‍ക്ക് കണ്ണടയില്ലാതെ നല്ല കാഴ്ചശക്തിയുണ്ടാകണം. പരന്ന പാദങ്ങള്‍, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, വെരിക്കോസ് വെയിന്‍, കോങ്കണ്ണ് എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല.
അപേക്ഷിക്കേണ്ട വിധം:
hp://recruitment. ibptolice.nic.in എന്ന website ല്‍. പ്രസിദ്ധീകരിച്ച വിജ്ഞാപനം വായിച്ചശേഷം ഇതേ website വഴി ആഗസ്ത് എട്ടുമുതല്‍ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. ജനറല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ അപേക്ഷാഫീസായി 100 രൂപ അടക്കണം. വനിതകള്‍, എസ്സി, എസ്ടി, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല.
ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കരുത്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്തംബര്‍ 7.
https://www.facebook.com/Malayalivartha