എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡിൽ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ ഒഴിവുകൾ

എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് (എ.ഐ.ഇ.എസ്.എല്‍) നോര്‍ത്തേണ്‍ റീജണില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കാലാവധി നീട്ടിക്കിട്ടുവാനും ചാൻസ് ഉണ്ട്.
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ നിന്നും കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. ഡാറ്റാ എന്‍ട്രി/ കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ബി.സി.എ/ ബി.എസ്.സി. ഐ.ടി/ഐ.ടി ഗ്രാജ്വേറ്റ്.
ശമ്പളം: 15,180 രൂപ. വാര്‍ഷിക ഇന്‍ക്രിമെന്റ് 400 രൂപ. അവസാന തീയതി ഓഗസ്റ്റ് 18 . സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാവും നിയമനം. അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.airindia.in .
https://www.facebook.com/Malayalivartha