സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ പ്രോജക്ട് അസിസ്റ്റൻറ് ആവാം

സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് അസിസ്റ്റൻറ്, പ്രോജക്ട് ഫെലിലോ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
പ്രോജക്ട് ഫെലോ
1. കെമിസ്ട്രി/എൻവിറോൺമെന്റൽ സയൻസിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്സി. -ഒരൊഴിവ്. ഇന്റർവ്യൂ തീയതി ആഗസ്റ്റ് 24.
2. ഫസ്റ്റ് ക്ലാസോടെ എം.സി.എ -രണ്ട് ഒഴിവ്. ഇന്റർവ്യൂ തീയതി ആഗസ്റ്റ് 22.
3. സിവിൽ/അഗ്രികൾച്ചറർ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ ബി.ടെക്-10 ഒഴിവ്. ഇന്റർവ്യൂ തീയതി ആഗസ്റ്റ് 23.
4. കെമിസ്ട്രി/ ഹൈഡ്രോ കെമിസ്ട്രി/എൻവയോൺമെൻറൽ സയൻസിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്സി- ആറ് ഒഴിവ്. ഇന്റർവ്യൂ തീയതി ആഗസ്റ്റ് 24.
5. റിമോട്ട് സെൻസിങ്/ജിയോ ഇൻഫർമാറ്റിക്സ്/വാട്ടർ റിസോഴ്സ് മാനേജ്മെന്റിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്സി- ഒരൊഴിവ്. ഇന്റർവ്യൂ തീയതി ആഗസ്റ്റ് 24
6. ജിയോളജി/അപ്ലൈഡ് ജിയോളജി/എൻവിറോൺമെന്റൽ സയൻസ്/ എൻവിറോൺമെന്റൽ ടെക്നോളജി/ജിയോ ഇൻഫർമാറ്റിക്സിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്സി- രണ്ട് ഒഴിവ്. ഇന്റർവ്യൂ തീയതി ആഗസ്റ്റ് 31.
പ്രോജക്ട് അസിസ്റ്റൻറ്
1 . കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം- ഒരൊഴിവ്. ഇന്റർവ്യൂ ആഗസ്റ്റ് 25.
2. സോഷ്യോളജിയിൽ ഫസ്റ്റ് ക്ലാസ് ബിരുദം- ഒരൊഴിവ്. ഇന്റർവ്യൂ തീയതി ആഗസ്റ്റ് 25
3. സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ - രണ്ട് ഒഴിവ്. ഇന്റർവ്യൂ തീയതി ആഗസ്റ്റ് 29
പ്രായം: 2017 ജനുവരി ഒന്നിന് 28 വയസ്സിൽ താഴെ. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഒ.ബി.സിക്കാർക്കും ചട്ടപ്രകാരം വയസ്സിളവ് ലഭിക്കും. കുന്ദമംഗലത്തുള്ള സി.ഡബ്ല്യൂ.ആർ.ഡി.എം. ഒാഫിസിൽ അതാത് ദിവസങ്ങളിൽ രാവിലെ 9 മുതൽക്കാണ് ഇന്റർവ്യൂ.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉദ്യോഗാർഥികൾ കരുതണം. വെബ്സൈറ്റ്: www.cwrdm.org, ഫോൺ: 0495 2351813, 2351805.
https://www.facebook.com/Malayalivartha