ഫെഡറൽ ബാങ്കിൽ ഒാഫിസർ (സ്കെയിൽ I), ക്ലർക്ക് തസ്തികകളിൽ അപേക്ഷിക്കാം

ഫെഡറൽ ബാങ്കിൽ ഒാഫിസർ (സ്കെയിൽ I), ക്ലർക്ക് തസ്തികകളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ക്ലർക്ക് നിയമനത്തിന് അസം, കർണാടക, മഹാരാഷ്ട്ര, ന്യൂഡൽഹി, തെലങ്കാന എന്നീ സംസ്ഥാനക്കാർ മാത്രം അപേക്ഷിച്ചാൽ മതി. രണ്ട് വർഷമാണ് പ്രബേഷൻ കാലാവധി.
ഒാഫിസർ യോഗ്യത : 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദം. പത്താം ക്ലാസ്, പ്ലസ് ടു തലങ്ങളിലും റെഗുലർ വിഭാഗത്തിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് ഉണ്ടായിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 350 രൂപയും മറ്റു വിഭാഗക്കാർക്ക് 700 രൂപയുമാണ്.
ക്ലർക്ക്: 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ആറു മാസമാണ് പ്രബേഷൻ കാലാവധി.
ഒാൺലൈൻ അഭിരുചി പരീക്ഷ, ഗ്രൂപ് ഡിസ്കഷൻ, പേഴ്സനൽ ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. സെപ്റ്റംബർ നാല് വരെ ഫെഡറൽ ബാങ്ക് വെബ്സൈറ്റായ www.federalbank.co.inലൂടെ അപേക്ഷിക്കാം. സെപ്റ്റംബർ അവസാന ആഴ്ചയായിരിക്കും അഭിരുചി പരീക്ഷ.
വിശദ വിവരങ്ങൾക്ക് careers@federalbank.co.in എന്ന വിലാസത്തിൽ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha