മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 79 തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു : അവസാന തീയതി സെപ്റ്റംബര്‍ 20

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ബയോകെമിസ്ട്രി, ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി അധ്യാപകർ (ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം) തുടങ്ങി 79 തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി 18–08–2017. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 20 രാത്രി 12 വരെ
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ്– മലയാളം, ഇംഗ്ലിഷ്, ഗണിതശാസ്ത്രം, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി, ഗണിതശാസ്ത്രം (തസ്തികമാറ്റം വഴി), ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ/വാച്ച്മാൻ, ലിഫ്റ്റ് ഒാപ്പറേറ്റർ, ടെലിഫോൺ ഒാപ്പറേറ്റർ, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ അസിസ്റ്റന്റ്, ഫുൾടൈം/പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (തസ്തികമാറ്റം വഴി), പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ, വിവിധ വകുപ്പുകളിൽ ആയ, ജലഗതാഗത വകുപ്പിൽ ഫിറ്റർ ഗ്രേഡ് രണ്ട്, മെഷീനിസ്റ്റ്, മുനിസിപ്പൽ കോമൺ സർവീസിൽ ഇലക്ട്രീഷൻ തുടങ്ങിയ തസ്തികകളും ഇതിൽ ഉൾപ്പെടും.
18 തസ്തികകളിൽ നേരിട്ടുള്ള നിയമനം. വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (വിവിധ വിഷയങ്ങൾ), എൽപിഎസ്എ, കിർത്താഡ്സിൽ മ്യൂസിയം അറ്റൻഡന്റ് തുടങ്ങി 20 തസ്തികകളിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ, പൊലീസ് വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ തുടങ്ങി നാലു തസ്തികകളിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്. ഹാന്റക്സിൽ എൽഡി ക്ലാർക്ക്, വിദ്യാഭ്യാസ വകുപ്പിൽ എൽപിഎസ്എ, ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് തുടങ്ങി 37 തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.keralapsc.gov.in.
പ്രധാന തസ്തികകൾ ചുവടെ
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ലക്ചറർ ഇൻ ബയോകെമിസ്ട്രി
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 245/2017
ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ (ജൂനിയർ) ഇംഗ്ലിഷ്
കേരള ഹയർ സെക്കൻഡറി എജ്യൂക്കേഷൻ
കാറ്റഗറി നമ്പർ: 246/2017
ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ (ജൂനിയർ) പൊളിറ്റിക്കൽ സയൻസ്
കേരള ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ
കാറ്റഗറി നമ്പർ: 247/2017
ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ (ജൂനിയർ) സംസ്കൃതം
കേരള ഹയർ സെക്കൻഡറി എജ്യൂക്കേഷൻ
കാറ്റഗറി നമ്പർ: 248/2017
സ്റ്റാഫ് നഴ്സ് ഗ്രേഡ് II
മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 249/2017
ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ)
പട്ടികജാതി വികസന വകുപ്പ്
കാറ്റഗറി നമ്പർ: 250/2017– 251/2017
മെഷീനിസ്റ്റ്, സംസ്ഥാന ജലഗതാഗതം
കാറ്റഗറി നമ്പർ: 252/2017
ഫിറ്റർ ഗ്രേഡ് II ,
സംസ്ഥാന ജലഗതാഗതം
കാറ്റഗറി നമ്പർ: 253/2017
മ്യൂസിയം അറ്റൻഡന്റ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് ഒാഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ്ഷെഡ്യൂൾഡ് ട്രൈബ്സ് (കിർത്താഡ്സ്)
കാറ്റഗറി നമ്പർ: 254/2017- 256/2017
ഇലക്ട്രീഷ്യൻ
കേരള മുനിസിപ്പൽ കോമൺ സർവീസ്
കാറ്റഗറി നമ്പർ: 257/201
https://www.facebook.com/Malayalivartha


























