ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രിക്കൾച്ചറൽ റിസർച്ചിൽ ലോവർ ഡിവിഷൻ ക്ലർക് ഒഴിവുകൾ

ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന് (ഐ .സി.എ.ആർ) കീഴിലെ അഗ്രിക്കൾച്ചറൽ സയൻറിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോർഡിൽ സ്റ്റെനോഗ്രാഫർ ലോവർ ഡിവിഷൻ ക്ലർക് തസ്തികകളിലായി ഒഴിവുകളുണ്ട്.
1. സ്റ്റെനോഗ്രാഫർ ഗ്രേഡ് III: ന്യൂഡൽഹിയിലെ ഐ .സി.എ.ആർ ആസ്ഥാനത്തും ഗവേഷണ സ്ഥാപനങ്ങളിലുമായാണ് ഒഴിവുകൾ. പ്ലസ്ടു/തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത.
2. ലോവർ ഡിവിഷൻ ക്ലർക്: 78 ഒഴിവ്. ന്യൂഡൽഹിയിലെ ഐ .സി.എ.ആർ ആസ്ഥാനത്താണ് നിയമനം. പ്ലസ് ടു/തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത.
സെപ്റ്റംബർ 25ന് 18നും 27നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 25 ആണ്. www.asrb.org.in ലൂടെയും www.icar.org.in ലൂടെയും ഒാൺലെൻ അപേക്ഷ നൽകാം.
ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. വെവ്വേറെ ഫീസൊടുക്കി രണ്ട് തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്. എൽ. ഡി.സി തസ്തികയിലേക്കുള്ള പരീക്ഷ ഒക്ടോബർ 29ന് രാവിലെ 10 മുതൽ 12 വരെയും സ്റ്റെനോഗ്രാഫർ ഗ്രേഡ് III തസ്തികയിലേക്കുള്ള പരീക്ഷ ഉച്ചക്ക് 2.30 മുതൽ 4.30 വരെയുമാണ്.
https://www.facebook.com/Malayalivartha