ഹൈക്കോടതിയിൽ പേഴ്സണൽ അസിസ്റ്റൻറ് ആവാം

കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ പേഴ്സനൽ അസിസ്റ്റൻറ് (ഗ്രേഡ് II) തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കിടെ ഉണ്ടാകുന്ന പുതിയ ഒഴിവുകളും ഇൗ ലിസ്റ്റിൽനിന്ന് നികത്തുന്നതാണ്.
യോഗ്യത: കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽനിന്ന് നേടിയതോ യൂണിവേഴ്സിറ്റി അംഗീകരിച്ചതോ ആയ ബിരുദം. ടൈപ്റൈറ്റിങ്ങിൽ (ഇംഗ്ലീഷ്) കെ.ജി.ടി.ഇ (ഹയർ), ഷോർട്ട് ഹാൻഡിൽ (ഇംഗ്ലീഷ്) കെ.ജി.ടി.ഇ (ഹയർ). കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്ങിലെ സർട്ടിഫിക്കറ്റ്/തത്തുല്യം. 02.01.1981നും 01.01.1999നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
ഡിക്റ്റേഷൻ ടെസ്റ്റ്, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. :www.hckrecruitment.nic.in ലൂടെ ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. 300 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്ന തൊഴിൽരഹിതർക്കും ഫീസില്ല. അപേക്ഷിക്കേണ്ട അവസാനതീയതി ഒക്ടോബർ ഏഴ്. സെപ്തംബർ 28 വരെ ഫീസടക്കാം.
https://www.facebook.com/Malayalivartha