ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ കണ്ടൻറ് ഒാഡിറ്റർ, സീനിയർ മോണിറ്റർ, മോണിറ്റർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. കണ്ടൻറ് ഒാഡിറ്റർ: ഒരു ഒഴിവ്. ജേണലിസം/മാസ് കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമയും വിഷ്വൽ മീഡിയയിലോ വാർത്ത ഏജൻസിയിലോ മൂന്നു വർഷത്തെ പരിചയവുമാണ് യോഗ്യത. ദൂരദർശനിൽനിന്നോ ആകാശവാണിയിൽനിന്നോ ന്യൂസ് എഡിറ്റർ/ഡെപ്യൂട്ടി ഡയറക്ടർ.
2. സീനിയർ മോണിറ്റർ: മൂന്ന് ഒഴിവ്. (ഇംഗ്ലീഷ്). ജേണലിസത്തിൽ പി.ജി ഡിപ്ലോമയും വിഷ്വൽ മീഡിയയിലോ വാർത്ത ഏജൻസിയിലോ മൂന്നു വർഷത്തെ പരിചയവുമാണ് യോഗ്യത. ദൂരദർശനിൽനിന്നോ ആകാശവാണിയിൽനിന്നോ ന്യൂസ് എഡിറ്റർ/അസിസ്റ്റൻറ് ഡയറക്ടർ തസ്തികയിൽ വിരമിച്ചവർക്കും അപേക്ഷിക്കാം.
3. മോണിറ്റർ: 38 ഒഴിവ്. മലയാളം ആറ് ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടർപരിജ്ഞാനവും ആണ് യോഗ്യത. യോഗ്യത. കരാർ അടിസ്ഥാനത്തിലാണ് നിയമനം. www.becil.com ൽനിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷ. 300 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം സ്പീഡ് പോസ്റ്റിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ15. കൂടുതൽ വിവരങ്ങൾക്ക് www.becil.com കാണുക.
https://www.facebook.com/Malayalivartha