വിവിധ ബാങ്കുകളിൽ നിരവധി ഒഴിവുകൾ
27 JUNE 2018 01:09 PM IST

മലയാളി വാര്‍ത്ത
ബാങ്ക് ഓഫ് ബറോഡയിൽ പ്രൊബേഷനറി ഓഫീസർ ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയിൽ പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് 600 ഒഴിവുകൾ.ബറോഡയിൽ മണിപ്പാൽ സ്കൂൾ ഓഫ് ബാങ്കിങ്ങിലെ ഒൻപത് മാസത്തെ ബാങ്കിങ് ആൻഡ് ഫിനാൻസ് പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കാണ് പ്രാഥമിക തിരഞ്ഞെടുപ്പ്.
55 % മാർക്കിൽ കുറയാതെ ബിരുദം എടുത്തവർക്ക് അപേക്ഷിക്കാം.
ഒരുവർഷത്തെ കാലാവധിയാണ് കോഴ്‌സിന്. 3.45 ലക്ഷമാണ് കോഴ്സ് ഫീസ്. ഇതിൽ 9 മാസം പഠനവും 3 മാസം പരിശീലനവുമായിരിക്കും.മൊത്തം 600 ഒഴിവുകളാണുള്ളത്
. ജനറൽ- 303 ഒബിസി - 162 എസ് സി- 90 എസ്ടി -45
പ്രായപരിധി- 2018 ജൂലൈ 2 നു 20 മുതൽ 28 വരെ
എസ് സി എസ് ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസികാർക്ക് മൂന്നും വർഷം പ്രായഇളവും വിമുക്തഭടർ,അംഗപരിമിതർ എന്നിവർക്ക് നിയമാനുസൃതമായ ഇളവുമുണ്ട്
ഓൺലൈൻ പരീക്ഷ ,ഗ്രൂപ്പ് ചർച്ച,അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്
അപേക്ഷിക്കുവാൻ www . bankofbaroda . co .in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള റെജിസ്ട്രേഷൻ നിദ്ദേശങ്ങൾ കാണുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി- ജൂലൈ 2
ഗ്രാമീൺ ബാങ്കുകളിൽ കേരളത്തിൽ 300 ഒഴിവുകൾ
ഐ ബി പി എസ് നടത്തുന്ന ഗ്രാമീൺ ബാങ്ക് റിക്രൂട്മെന്റുകളിൽ കേരളത്തിൽ മൊത്തം 300 ഒഴിവുകൾ.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.എട്ടാം ക്ലാസ്സിലോ അതിലുയർന്ന ക്ലാസ്സിലോ മലയാളഭാഷാപഠനം നിർബന്ധമാണ്.
ഓൺലൈനായി അപേക്ഷിക്കാൻ ഉള്ള അവസാന തീയതി- ജൂലൈ 2
RRB ബാങ്കിൽ വിവിധ തസ്തികളിൽ ഒഴിവുകൾ
IBPS നടത്തുന്ന റിക്രൂട്ടിട്മെന്റിൽ RRBയിൽ ഓഫീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ,മാനേജർ,സീനിയർ മാനേജർ എന്നീ തസ്തികളിലായ് ഒഴിവുകൾ.
ഓഫീസ് അസ്സിസ്റ്റന്റിനു 5249 ഒഴിവുകളാണുള്ളത്.ഏതെങ്കിലുമൊരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമാണ് യോഗ്യത.
അസിസ്റ്റന്റ് മാനേജർ പോസ്റ്റിൽ 3312 ഒഴിവുകളാണുള്ളത്. ഏതെങ്കിലുമൊരു വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം .
മാനേജർ പോസ്റ്റിലേക്ക് 1469 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും, 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
160 പോസ്റ്റുകളാണ് സീനിയർ മാനേജർ തസ്തികയിലുള്ളത്.
കുറഞ്ഞത് 60 % മാർക്കോടെ ബിരുദവും ഒപ്പം 5 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
AXIS ബാങ്കിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അവസരം
കോർപ്പറേറ്റ് സെയിൽസ്മാനേജർ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. ഏതെങ്കിലുമൊരു അംഗീകൃത സർവകലാശാലയിൽ നിന്ന് 66 % കുറയാതെ ബിരുദവും 2 മുതൽ 10 വർഷം വരെ പ്രവൃത്തിപരിചയവും വേണം.
റീറ്റെയ്ൽ അസൻറ് തസ്തികയ്ക് 60 % കുറയാതെ ബിരുദവും 2 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയവുമാണ് ആവശ്യം. 4 സീറ്റിലേക്കാണ് ഒഴിവുകൾ
ഏരിയ ക്രെഡിറ്റ് മാനേജർ തസ്തികയിൽ 9 ഒഴിവുകളാണുള്ളത്
60 % മാർക്കോടെ ഏതെങ്കിലുമൊരു അംഗീകൃത സർവകലാശാലയിൽ ബിരുദവും 2 മുതൽ 5 വർഷം വരെ പ്രവൃത്തി പരിചയവും ആവശ്യമാണ്
കൂടുതൽ വിവരങ്ങൾക് www.axisbank.com എന്ന വെബ്സൈറ്റ് കാണുക.
HDFC ബാങ്കിൽ വിർച്വൽ റിലേഷൻഷിപ് മാനേജർ , സെയിൽസ് മാനേജർ തസ്തികയിലേക്ക് ഒഴിവുകൾ.
60 % മാർക്കോടെ ബിരുദമാണ് യോഗ്യത. www.hdfcbank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷനറി ഓഫീസർ തസ്തികയിൽ 100 ഒഴിവുകൾ
കുറഞ്ഞത് 60 % മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം
ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം ഇവയിലൂടെയാണ് തിരഞ്ഞെടുപ്പ്. പ്രായപരിധി 25 വയസ്.
ഫീസ്- ജനറൽ വിഭാഗത്തിന് 800 രൂപയും എസ് സി / എസ് ടി വിഭാഗക്കാർക്ക് 200 രൂപയുമാണ്. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂൺ 27
വെബ്സൈറ്റ് - www.southindianbank .com