സർവകലാശാലകളിൽ നിരവധി അവസരങ്ങൾ

കാർഷിക സർവകലാശാല
കാർഷിക സർവകലാശാലയുടെ വെള്ളായണി കോളേജ് ഓഫ് അഗ്രിക്കൾച്ചർ അസിസ്റ്റന്റ് പ്രൊഫെസ്സർ തസ്തികയിൽ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു .പോസ്റ്റ് ഹാർവെസ്റ് ടെക്നോളജി ,പ്ലാനറ്റേഷന് കോർപസ് ആൻഡ് സ്‌പൈസസ് വിഭാഗങ്ങളിലാണ് ഒഴിവ് .രണ്ടു ഒഴിവുകളുണ്ട് .താത്കാലിക നിയമനമാണ് .
യോഗ്യത :എം എസ സി ഹോർട്ടികൾച്ചർ ,നെറ്റ് .
നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ പി ജി യുള്ളവരെയും പരിഗണിക്കും.
പ്രായം :40 വയസ്സ്
ശമ്പളം :35000
താല്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്ലം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 30 നു രാവിലെ ഒൻപതിന് വെള്ളായണി കോളേജിൽ ഹാജരാകണം .
കൂടുതൽ വിവരങ്ങൾക്ക് :www .kau .in
കേരള സർവകലാശാല
കേരള സർവകലാശാലയുടെ വിവിധ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റീജണൽ സെന്ററുകളിൽ പ്രിൻസിപ്പൽ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .ഒരു വർഷത്തെ കരാർ നിയമനമാണ് .ജൂൺ 27 വരെ അപേക്ഷിക്കാം .
യോഗ്യത:കോളേജ് / യു ഐ ടി സെന്ററുകളിൽ കുറഞ്ഞത് 20 വർഷത്തെ അധ്യാപന പരിചയം.
പ്രായം :60 വയസ്സ് കവിയരുത് .
ശമ്പളം :28 ,000 രൂപ
കൂടുതൽ വിവരങ്ങൾക്ക് :www .keralauniversity .ac .in
കൊച്ചി സർവകലാശാല
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് /ആൻഡ് ടെക്‌നോളജി ഹിന്ദി ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ
ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ഒരൊഴിവാണു ഉള്ളത്.കരാർ നിയമനമാണ് .ജൂലൈ ഏഴു വരെ ഓൺലൈനായി അപേക്ഷിക്കാം .
വിശദവിവരങ്ങൾക്ക്:www .cusat .ac .in
https://www.facebook.com/Malayalivartha