വിജയവാഡയിലെ കസ്റ്റംസ് കമ്മിഷണറേറ്റിൽ ലോഞ്ച് മെക്കാനിക് , സീമാൻ ,ഗ്രീസർ തസ്തികകളിലായി 11 ഒഴിവുകളിലായി അപേക്ഷ ക്ഷണിക്കുന്നു

വിജയവാഡയിലെ കസ്റ്റംസ് കമ്മിഷണറേറ്റിൽ ലോഞ്ച് മെക്കാനിക് , സീമാൻ ,ഗ്രീസർ തസ്തികകളിലായി 11 ഒഴിവുകളിലായി അപേക്ഷ ക്ഷണിക്കുന്നു .
തസ്തിക ,ഒഴിവ്,ശമ്പളം,പ്രായം എന്നിവ ഇതോടൊപ്പം പട്ടികയിൽ .
പോസ്റ്റ്:ലോഞ്ച് മെക്കാനിക്
യോഗ്യത: എട്ടാം ക്ലാസ് വിജയം..കടലിൽ പോകുന്ന വെസലുകളിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം .ഇതിൽ ഒരു വർഷം എൻജിനും അനുബന്ധ മെഷിനറികളും സ്വന്ത്രചുമതലയോടെ കൈകാര്യം ചെയ്തുള്ള പരിചയമാവണം.
പോസ്റ്റ്:സീമാൻ
യോഗ്യത :പത്താം ക്ലാസ് /തത്തുല്യ വിജയം ,കടലിൽ പോകുന്ന യന്ത്രവത്‌കൃത വെസലിൽ മൂന്ന് വർഷത്തെ പരിചയം .ഇതിൽ രണ്ടു വർഷം സീമാൻ ഷിപ്പ്‌വർക്കിൽ ആയിരിക്കണം പരിചയം.മറൈൻ മെർക്കന്റിലെ വകുപ്പിൽ നിന്നുള്ള മേറ്റ് ഓഫ് ഫിഷിങ് വെസെൽ സർട്ടിഫിക്കറ്റ് അഭിലഷണീയം .
പോസ്റ്റ്:ഗ്രീസർ
യോഗ്യത: പത്താം ക്ലാസ് /തത്തുല്യ വിജയം ,കടലിൽ പോകുന്ന യന്ത്രവത്‌കൃത വെസലിൽ മൂന്ന് വർഷത്തെ പരിചയം ..മറൈൻ മെർക്കന്റിലെ വകുപ്പിൽ നിന്നുള്ള എൻജിൻ ഡ്രൈവർ കോംപിറ്റൻസി സർട്ടിഫിക്കറ്റ് അഭിലഷണീയം .
വയസ്സിളവ് :
വിമുക്തഭടർക്ക് സർവീസ് കാലയളവിന് പുറമെ മൂന്നുവർഷവും ഓ ബി സി ക്കാർക്ക് മൂന്ന് വർഷവും എസ് സി എസ് ടി ക്കാർക്ക് അഞ്ചുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും .2018 ജൂലൈ 9 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷ:
അപേക്ഷ ഫോം www . cbec .gov .in എന്ന വെബ്സൈറ്റിലും www .apcustoms .gov .in എന്ന വെബ്സൈറ്റിലും ലഭിക്കും .അപേക്ഷാഫീസില്ല .ഒന്നിലേറെ തസ്തികൾക്ക് അപേക്ഷിക്കുന്നവർക്ക് ഓരോന്നിനും വെവ്വേറെ അപേക്ഷ നൽകണം .അപേക്ഷയിൽ നിർദ്ധിഷ്ടസ്ഥാനത് ഉദ്യോഗാര്ഥിയുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ പതിച്ച ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം .
അപേക്ഷ സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ അയക്കണം .പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രായം,യോഗ്യത,പ്രവർത്തിപരിചയം, 
 സംവരണമുണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയക്കണം.
അപേക്ഷ അയക്കുന്ന കവറിന്റെ പുറത്തു "Application for the post of .........'(തസ്തികയുടെ പേര് ) രേഖപ്പെടുത്തണം .അപേക്ഷ അയക്കേണ്ട വിലാസം :
The Commissioner 
Customs (Preventive ) Commissionerate 
Autonagar ,Vijayawada ,
55 -17 -3 ,C -14 ,2nd Floor 
Industrial Esate ,Autonagar 
Vijayawada -520007
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 9 
കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും
https://www.facebook.com/Malayalivartha


























 
 