ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സസിന്റെ ഡൽഹി ഋഷികേശ് കേന്ദ്രങ്ങളിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സസിന്റെ ഡൽഹി ഋഷികേശ് കേന്ദ്രങ്ങളിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ഡൽഹിയിൽ 150 ഒഴിവും ഋഷികേശിൽ 59 ഒഴിവുമാണുള്ളത് .
ഋഷികേശ്
ഉത്തരാഖണ്ഡിലെ ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അസ്സോസിയേറ്റ് പ്രൊഫസ്സർ ,പ്രൊഫസർ ,അസിസ്റ്റന്റ് പ്രൊഫസർ ,അഡിഷണൽ പ്രൊഫെസ്സർ തസ്തികഖ്‌ലൈലായുള്ള 59 ഒഴിവുകളിലേക്ക് അപേക്ഷിക്കാം .
ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി ,കാർഡിയോളജി ,കാർഡിയോ തൊറാസിക് സർജറി ,എൻഡോ ക്രീനോളജി ആൻഡ് മെറ്റബൊളോജിസം,ഗ്യാസ്‌ട്രോ എൻഡ്രോളജി ,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ,മെഡിക്കൽ ഓങ്കോളജി ,/ഹെമറ്റോളജി ,നിയോനാറ്റോളജി ,നെഫ്രോളജി ,ന്യൂറോസർജറി ,നുക്ലീർ മെഡിസിൻ ,പീഡിയാട്രിക് സർജറി ,റേഡിയോ ഡയഗ്നോസിസ് ,സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി ,സർജിക്കൽ ഓൺകോളജി ,യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ് .
സ്ഥിരം /ഡെപ്യുട്ടേഷൻ /കരാർ നിയമനമാണ് .പ്രൊഫസർക്കു 14 വർഷവും അഡിഷണൽ പ്രൊഫസർക്ക് 10 വർഷവും അസ്സോസിയേറ്റ് പ്രൊഫസർക്ക് 6 വർഷവും അസിസ്റ്റന്റ് പ്രൊഫസർക്ക് 3 വർഷവും പ്രവർത്തി പരിചയം വേണം .
അപേക്ഷ ഫീസ് :3000 രൂപ .എസ് സി എസ് ടി അംഗപരിമിതർ വനിതകൾ എന്നിവർക്ക് ഫീസില്ല .
അപേക്ഷ:www . aiimsrishikesh .edu .in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ജൂലൈ 31 നകം അപേക്ഷിക്കണം .കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും .
ഡൽഹി
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സസിന്റെ ഡൽഹി കേന്ദ്രത്തിൽ വിവിധ വിഭാഗങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസറുടെ 150 ഒഴിവുകളുണ്ട് .അനാട്ടമി ,അനസ്‌തേഷ്യോളജി ,ബയോകെമിസ്റ്ററി,ബയോടെക്നോളജി ,കാർഡിയോളജി,കമ്യുണിറ്റി മെഡിസിൻ ,ഡെന്റൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ,എമെർജെൻസി മെഡിസിൻ ,ഓർത്തോപീഡിയാട്രിക്‌സ് ,ഇ എൻ ടി ,ഗ്യാസ്‌ട്രോ എൻഡ്രോളജി ,ലിവർ ട്രാൻസ്‌പ്ലാന്റഷന് ,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ,നഴ്സിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ
അപേക്ഷ :
www .aiimsexams .org എന്ന വെബ്‌സൈറ്റിൽ ജൂലൈ 9 നകം ഓൺലൈനായി അപേക്ഷിക്കണം .
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിൽ ലഭിക്കും
https://www.facebook.com/Malayalivartha