ഒ.ബി.സി. പ്രീ മെട്രിക് സ്കോളർഷിപ്പ് സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ പത്തുവരെ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളില്‍പെട്ട ഒ.ബി.സി. വിദ്യാർത്ഥികളിൽ നിന്നും ഈ അധ്യയനവര്‍ഷത്തെ ഒ.ബി.സി. പ്രീ മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സെപ്റ്റംബർ 25 വരെ സ്കൂളുകളില്‍ അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കും . ലഭിക്കുന്ന അപേക്ഷകൾ സ്കൂൾ അധികൃതർ സെപ്റ്റംബര്‍ 30-നകം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്
അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ മുൻവർഷത്തെ പരീക്ഷയിൽ 80 ശതമാനത്തിൽ കുറയാത്തമാർക്ക് നേടിയവരാകണം.കൂടാതെ വാർഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ അധികമാകാൻ പാടുള്ളതല്ല . അപേക്ഷിക്കുന്ന കുട്ടികളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചതാകണം.
മൈനോറിറ്റി വിഭാഗങ്ങള്‍, ഒ.ഇ.സി. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒ.ബി.സി. വൈബ് ഹാഗങ്ങൾ എന്നിവർ അപേക്ഷിക്കാൻ പാടില്ല . അപേക്ഷാ ഫോറത്തിന്റെ മാതൃക http://www.bcdd.kerala.gov.in, http://www.scholarship.itschool.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സ്കൂളുകളുമായോ 0495 2377786 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha