Widgets Magazine
25
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...


ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്..യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഉടൻ ഇന്ത്യ സന്ദർശിക്കും..സന്ദർശനത്തിനുള്ള തീയതികൾ തീരുമാനിച്ചില്ല..

കാനഡ PR കിട്ടാൻ രണ്ട് മാർഗ്ഗങ്ങൾ..ഏറ്റവും നല്ലത് ഇത് ! എങ്ങനെ എളുപ്പത്തിൽ നേടാം ?

23 JUNE 2023 05:54 PM IST
മലയാളി വാര്‍ത്ത

ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് സ്ഥിര താമസക്കാരാകാനും കാനഡ പിആർ കാർഡ് നേടാനും ശ്രമിക്കുന്നത്. 2022-ൽ സ്ഥിരതാമസക്കാരാകാൻ 4 ,11,000 വ്യക്തികളെയാണ് കനേഡിയൻ ഗവൺമെന്റ് ക്ഷണിച്ചിരുന്നത് ..വിദേശത്തേക്ക് പോകുന്നവർക്ക് ഒറ്റ ലക്ഷ്യമേയുള്ളു, ആ രാജ്യത്തെ പി ആർ അഥവാ പെർമനന്റ് റെസിഡൻസി. ഇതിൽ തന്നെ മലയാളികൾ പെർമനന്റ് റെസിഡൻസിക്കായി തിരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് കാനഡ

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കാനേഡിയൻ പി ആറിനാണ് അപേക്ഷകർ കൂടുതൽ. പിആർ കാർഡിന്റെ മികച്ച നേട്ടങ്ങളാണ് അവയ്ക്ക് കാരണം. 5 വർഷത്തോളം മൾട്ടിപ്പിൾ എൻട്രി വിസ ലഭിക്കുന്നതോടൊപ്പം പങ്കാളി അടക്കമുള്ള രണ്ട് അപേക്ഷകർക്കും മുഴുവൻ സമയവും ജോലി ചെയ്യാൻ കഴിയുന്നു. കുട്ടികൾക്കുള്ള വിദ്യാഭ്യാസം കൂടാതെ മുഴുവൻ കുടുംബത്തിനും ചികിത്സാ സൗകര്യം സൗജന്യമായി ലഭിക്കുന്നു. കൂടാതെ , മാതാപിതാക്കളെ പോസ്റ്റ് സെറ്റിൽമെന്റ് ക്ഷണിക്കാനുള്ള അവസരം, യുഎസ്എയിലേക്കുള്ള പ്രവേശനം എളുപ്പത്തിൽ സാധ്യമാകൽ തുടങ്ങി മറ്റനേകം അവസരങ്ങളാണ് കാനേഡിയൻ പി ആർ സാധ്യമാക്കുന്നത്.

കാനഡയിലേക്ക് കുടിയേറാനുള്ള പ്രധാനപ്പെട്ട രണ്ട് മാർഗ്ഗങ്ങളാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമും എക്‌സ്‌പ്രസ് എൻട്രിയും. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതിനാൽ തന്നെ ഇതിൽ ഏത് മാർഗ്ഗമാണ് കാനഡയിലേക്ക് കുടിയേറി സ്ഥിര താമസാവകാശം (പിആർ) ലഭിക്കാൻ ഏറ്റവും മികച്ചതെന്ന സംശയം പലർക്കുമുണ്ട്.

കാനഡയിലേക്ക് കുടിയേറാനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് എക്സ്പ്രസ് എൻട്രി സിസ്റ്റം. റാങ്കിംഗ് സംവിധാനത്തിലൂടെയാണ് എക്സ്പ്രസ് എൻട്രി അനുവദിക്കുന്നത്. പി ആർ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ

വിസ എൻട്രി പ്രൊഫയലിൽ 100 ൽ 67 പോയിന്റ് നേടുക.
നിങ്ങളുടെ തൊഴിൽ, കാനഡയുടെ ഡിമാൻഡ് ലിസ്റ്റിൽ ഉണ്ടായിരിക്കുക.
IELTS പരീക്ഷയിൽ ഉയർന്ന ബാൻഡ് സ്കോർ നേടുക
ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ട ഡെപ്പോസിറ്റ് തുക കൃത്യമായിരിക്കുക
നിങ്ങളുടെ തൊഴിൽ, വിദ്യാഭ്യാസം, ഭാഷാ വൈദഗ്ദ്ധ്യം മുതലായവയ്ക്ക് ശരിയായ ഡോക്യൂമെന്റുകൾ ഹാജരാക്കുക എന്നിവയാണ്

പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ഭാഷാ വൈദഗ്ദ്ധ്യം, സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള കഴിവ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളുടെ റാങ്കിങ് നിശ്ചയിക്കുന്നത്. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നു എന്നുള്ളതാണ് എക്സ്പ്രസ് എൻട്രി സംവിധാനത്തിന്റെ പ്രത്യേകതകളിലൊന്ന്.

എന്നുവെച്ച് ഇത് വളരെ എളുപ്പമാണ് എന്നല്ല പറഞ്ഞ് വരുന്നത്. എക്സ്പ്രസ് എൻട്രിക്കും അതിന്റേതായ എല്ലാ സങ്കീർണതകളുമുണ്ട് എന്നതും ഓർക്കേണ്ടതാണ്. ചെറിയ കാര്യങ്ങൾ പോലും അപേക്ഷകന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധാപൂർവ്വം വേണം എക്സ്പ്രസ് എൻട്രിക്കുള്ള അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ.

പരിമിതമായ ഒഴിവുകൾക്കായി നിരവധി ഉന്നത വൈദഗ്ധ്യമുള്ള വ്യക്തികൾ മത്സരിക്കുന്നതിനാൽ തന്നെ എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ കാനഡയിലേക്ക് പ്രവേശിക്കാമെന്നുള്ളത് ഏറെ കടുപ്പമേറിയതാക്കുന്നു. എങ്കിലും നിഷ്കർഷിക്കുന്ന എല്ലാ മേഖലകളിലും മികച്ച നിൽക്കാൻ സാധിച്ചാൽ നിങ്ങൾക്കും എക്സ്പ്രസ് എൻട്രി മാർഗ്ഗം വഴി കാനഡയിലേക്ക് കുടിയേറാം.

എന്താണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP)?

കാനഡയിലെ പതിമൂന്ന് പ്രവിശ്യകളും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ അല്ലെങ്കിൽ പിഎൻപികൾ എന്ന് വിളിക്കപ്പെടുന്ന സ്വന്തം ഇമിഗ്രേഷൻ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. പ്രവിശ്യകൾക്ക് വ്യത്യസ്‌ത ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയും ഉള്ളതിനാൽ, അവരുടെ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ സാമ്പത്തികവും ജനസംഖ്യാപരവുമായ ആവശ്യങ്ങൾക്ക് അനുയോജ്യമായി അവർ തന്നെ തീരുമാനിക്കുക്കയാണ് ചെയ്യുന്നത്.

ഓരോ പ്രവിശ്യയ്ക്കും പ്രദേശത്തിനും അതിന്റേതായ പ്രത്യേക മാനദണ്ഡങ്ങൾ ഉള്ളതിനാൽ, പിഎൻപി സ്ഥിര താമസത്തിനായി വൈവിധ്യമാർന്ന മാർഗ്ഗം വാഗ്ദാനം ചെയ്യുന്നു. വ്യക്തികൾക്ക് അവരുടെ അഭിലാഷങ്ങൾ, മുൻഗണനകൾ, കരിയർ ലക്ഷ്യങ്ങൾ എന്നിവയ്ക്ക് അനുയോജിച്ച നിർദ്ദിഷ്ട പ്രവിശ്യകളിലേക്കോ പ്രദേശങ്ങളിലേക്കോ നേരിട്ടുള്ള പ്രവേശനത്തിന് പിഎൻപി അവസരം ഒരുക്കുന്നു.

ചില പ്രവിശ്യകളിൽ കുറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങളാണ് വെക്കുന്നത് എന്നതിനാൽ തന്നെ എക്സ്പ്രസ് എൻട്രി സിസ്റ്റത്തിൽ വേണ്ടത്ര ഉയർന്ന സ്കോർ നേടിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് പിഎൻപിയിലൂടെ ഒരുപക്ഷെ കാനഡ കുടിയേറ്റം സാധ്യമായേക്കും. കുടിയേറ്റ സാധ്യതകളുടെ വിശാലമായ മരുഭൂമിയിൽ മറഞ്ഞിരിക്കുന്ന ഒരു മരുപ്പച്ച കണ്ടെത്തുന്നതിന് തുല്യമാണിതെന്നും രോഹിത് സേതി കുറിക്കുന്നു.

അനുയോജ്യം ഏത് മാർഗ്ഗം

എക്‌സ്‌പ്രസ് എൻട്രിയിൽ ഉയർന്ന സ്‌കോറുകൾ ഉണ്ടെങ്കിലും, നിങ്ങളുടെ താൽപര്യങ്ങൾ ഒരു പ്രത്യേക പ്രവിശ്യയുമായോ പ്രദേശവുമായോ ഒത്തുചേരുന്നുവെങ്കിൽ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമായിരിക്കും കാനഡ കുടിയേറ്റത്തിന് ഏറ്റവും അനുയോജ്യം.

നേരെമറിച്ച്, നിങ്ങൾ സ്ഥിരതാമസത്തിനായുള്ള വേഗത്തിലുള്ള മാർഗ്ഗമാണ് ലക്ഷ്യമിടുന്നതെങ്കിൽ എക്സ്പ്രസ് എൻട്രിയായിരിക്കും നിങ്ങൾക്ക് അനുയോജ്യം. എക്സ്പ്രസ് എൻട്രി പ്രോഗ്രാമും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമും (പിഎൻപി) കാനഡയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികൾക്കും ലഭ്യമാണ്.

എക്സ്പ്രസ് എൻട്രി ഒരു പോയിന്റ് അധിഷ്ഠിത സംവിധാനമായതിനാൽ താഴ്ന്ന റാങ്കിലുള്ള അപേക്ഷകർക്ക് അവരുടെ മൊത്തത്തിലുള്ള സ്കോർ വർദ്ധിപ്പിക്കുന്നതിന് പിഎൻപി പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റത്തിൽ (CRS) 600 പോയിന്റുകൾ അധികമായി നൽകുന്നതിനാൽ ഒരു പ്രവിശ്യയോ പ്രദേശമോ അവരെ നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, ഐടിഎ (prized Invitation to Apply) നേടാനുള്ള സാധ്യത വർദ്ധിക്കും.

ആത്യന്തികമായി, എക്സ്പ്രസ് എൻട്രിക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.സമഗ്രമായ ഗവേഷണം നടത്തുകയും പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശം തേടുകയും ചെയ്യുന്നത് ഏത് മാർഗ്ഗം തിരഞ്ഞെടുക്കാനും നല്ലതാണ്. ഏത് മാർഗ്ഗം തിരഞ്ഞെടുക്കുമ്പോഴും നിങ്ങളുടെ താൽപര്യവുമായി ചേർന്ന് നിൽക്കുന്നതാണെന്നാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യോമയാന വ്യവസായ മേഖല വലിയ കുതിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്യം വച്ചാണ് ഏവിയേഷൻ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (23 minutes ago)

ഒരു ഇന്ത്യക്കാരൻ്റെയും വിശ്വാസത്തെ അപമാനിക്കാൻ ബിജെപി അനുവദിക്കില്ല; ബരിമലയിൽ കാലാകാലമായി നിലനിന്ന് പോന്നിരുന്ന ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം സർക്കാർ ചെയ്തുവെന്ന വിമർശനവുമായി ബിജ  (26 minutes ago)

സി.പി.എമ്മും ഇടതുപക്ഷ സർക്കാറും സനാതനധർമ്മത്തെ മാരകരോഗങ്ങളോടു ഉപമിച്ച തമിഴ്നാട് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും ക്ഷണിച്ചത് ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ  (33 minutes ago)

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്; സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം; മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു  (42 minutes ago)

തന്നെക്കുറിച്ച് പറഞ്ഞ ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണം; സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പരാതിക്കാരനായ മുഹമ്മദ് ഷർഷാദിനെതിരേ മുൻ ധനമന്ത്രി തോമസ് ഐസക്ക് വക്കീൽ നോട്ടീസയച്ചു  (45 minutes ago)

വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തിരിച്ചടിയാകും; തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (50 minutes ago)

സപ്ലൈകോ ശബരി ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു  (52 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥതി വിലയിരുത്തി  (57 minutes ago)

ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി നദിയില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ്‌ നൽകുന്നത്‌; സംസ്ഥാന സർക്കാരിന്റെ സ‍ൗജന്യ ഓണക്കിറ്റ്‌ ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും; മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം നിർവഹിക്കും  (1 hour ago)

ഓണ നാളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ, ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കൽ എന്നിവ യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ; 2025 ഓണാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് യോഗം ചേർന്നുവെന്ന് മ  (1 hour ago)

രാഹുലിന്റെ രാജി കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ട കാര്യമെന്ന് എംവി. ഗോവിന്ദന്‍  (1 hour ago)

ധര്‍മസ്ഥല കേസില്‍ അടിമുടി ദുരൂഹത: തലയോട്ടിയില്‍ ഉണ്ടായിരുന്ന മണ്ണ് ധര്‍മസ്ഥലയിലേതല്ല  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടിയിലുംപങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി  (2 hours ago)

ജഗ്ദീപ് ധന്‍കറിന്റെ രാജി ആരോഗ്യകാരണങ്ങളെ തുടര്‍ന്നെന്ന് അമിത് ഷാ  (2 hours ago)

Malayali Vartha Recommends