സി.ബി.എസ്.ഇ 10, 12 പരീക്ഷാഫലം പ്രഖ്യാപിച്ചു... മിന്നും തിളക്കവുമായി തിരുവനന്തപുരം മേഖല

സി.ബി.എസ്.ഇയുടെ 10, 12 പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ തിരുവനന്തപുരം മേഖലയ്ക്ക് മിന്നും തിളക്കം. 10ാം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം, വിജയവാഡ മേഖലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു - 99.79% വീതം വിജയം. 12ാം ക്ലാസ് പരീക്ഷയില്‍ വിജയവാഡ 99.60% നേടി ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ 99.32% നേടി തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്തെത്തി.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് മേഖലയ്ക്കാണ് കുറഞ്ഞ വിജയം - 79.53%. 17 സി.ബി.എസ്.ഇ മേഖലകളില്‍ ദക്ഷിണേന്ത്യക്കാണ് കൂടുതല്‍ തിളക്കം. 42 ലക്ഷം വിദ്യാര്‍ത്ഥികളാണ് 10, 12 ക്ലാസ് പരീക്ഷയെഴുതിയത്. പാസായ വിദ്യാര്‍ത്ഥികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha