അടുത്തവര്‍ഷത്തെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ യുപിഎസ്സി പ്രസിദ്ധീകരിച്ചു....

അടുത്തവര്‍ഷത്തെ(2026) വാര്‍ഷിക പരീക്ഷാ കലണ്ടര്‍ യുപിഎസ്സി പ്രസിദ്ധീകരിച്ചു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ അടുത്ത വര്‍ഷം മെയ് 24 ന് നടക്കും.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറിയും ഇതേ ദിവസം നടത്തുന്നതാണ്. വിജ്ഞാപനം ജനുവരി 14 ന് പ്രസിദ്ധീകരിക്കും. സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ അടുത്ത വര്‍ഷം ആഗസ്ത് 21 ന് ആരംഭിക്കും. അഞ്ച് ദിവസങ്ങളിലായാണ് പരീക്ഷ. എന്‍ഡിഎ & എന്‍എ (ക), സിഡിഎസ് (കക) പരീക്ഷകള്‍ 2026 ഏപ്രില്‍ 12 നും എന്‍ഡിഎ & എന്‍എ (കക), പരീക്ഷകള്‍ സെപ്തംബര്‍ 13 നും നടത്തും. എന്‍ജിനിയറിങ് സര്‍വീസസ് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി എട്ടിനും മെയിന്‍സ് 2026 ജൂണ്‍ 21 നും ഐഇഎസ്/ഐഎസ്എസ് പരീക്ഷ 2026 ജൂണ്‍ 19 നുമാണ്.
"
https://www.facebook.com/Malayalivartha