സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.

സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്. 2,68,584 പേര്‍ മെറിറ്റില്‍ പ്രവേശനം നേടി. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ 4834 പേര്‍ക്കും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം 1110 പേര്‍ക്കും ലഭിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി .
20,991 പേര്‍ക്കാണ് കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം ലഭിച്ചത്. 34,897 പേര്‍ മാനേജ്‌മെന്റ് ക്വോട്ടയിലും പ്രവേശനം നേടി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത് 18,490 കുട്ടികളാണ്.
അലോട്ട്‌മെന്റ് നല്‍കിയിട്ടും 82,896 പേര്‍ പ്രവേശനം നേടിയില്ല. മെറിറ്റ്-58,061, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ -418, അണ്‍ എയ്ഡഡ്- 35,155 എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം. ആകെ ഒഴിവുകള്‍ 93,634 ആണ്. അണ്‍ എയ്ഡഡ് സീറ്റുകള്‍ ഒഴിവാക്കിയാലും 58,479 സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. സംസ്ഥാനത്താകെ പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 47,654 മാത്രമാണ്.
മലപ്പുറം ജില്ലയില്‍ ഇതുവരെ മെറിറ്റില്‍ 49,636 പേര്‍ക്ക് പ്രവേശനം ലഭിച്ചു. സ്‌പോര്‍ട്‌സ് ക്വോട്ട- 1040, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍- 38, കമ്യൂണിറ്റി ക്വോട്ട- 3479, മാനേജ്‌മെന്റ്- 4628, അണ്‍ എയ്ഡഡില്‍ ചേര്‍ന്നവര്‍- 3298 എന്നിങ്ങനെയാണ് പ്രവേശന കണക്ക്. ജില്ലയില്‍ ആകെ 62,119 സീറ്റുകളില്‍ ഇതുവരെ പ്രവേശനം നടന്നു. 12,358 പേര്‍ അലോട്ട്‌മെന്റ് നല്‍കിയിട്ടും പ്രവേശനം നേടിയിട്ടില്ല. മലപ്പുറത്ത് മെറിറ്റില്‍ 8742, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ -12, അണ്‍ എയ്ഡഡ്- 8003 എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകള്‍.
https://www.facebook.com/Malayalivartha