എല്‍എല്‍എം കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റു പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2017-18 വര്‍ഷത്തെ എല്‍എല്‍എം കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം.
പ്രവേശനപരീക്ഷ ഫെബ്രുവരി 25ന് തിരുവനന്തപുരത്ത് നടത്തും. ത്രിവത്സര/പഞ്ചവത്സര എല്‍എല്‍ബി കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം.
http://www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 800 രൂപ. എസ്സി/എസ്ടി വിഭാഗത്തിന് 400 രൂപ. http://www.cee-kerala.org" വെബ്സൈറ്റിലൂം പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha