Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സര്‍വകലാശാല അധ്യാപക നിയമനത്തിനും കോളജ് ഉദ്യോഗക്കയറ്റത്തിനുമുള്ള യോഗ്യതകളില്‍ യു.ജി.സി മാറ്റം വരുത്തുന്നു

12 FEBRUARY 2018 08:42 AM IST
മലയാളി വാര്‍ത്ത

സര്‍വകലാശാല അധ്യാപക നിയമനത്തിനും കോളജ് ഉദ്യോഗക്കയറ്റത്തിനുമുള്ള യോഗ്യതകളില്‍ യു.ജി.സി മാറ്റം വരുത്തുന്നു. ഇതിനായുള്ള പുതുക്കിയ റെഗുലേഷന്റെ കരട് യു.ജി.സി തയാറാക്കി. നിലവില്‍ സര്‍വകലാശാലയിലും കോളജുകളിലും അസി. പ്രഫസര്‍ തസ്തികയിലേക്കുള്ള നിയമന യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കും യു.ജി.സി നടത്തുന്ന അധ്യാപക യോഗ്യത (നെറ്റ്) പരീക്ഷയിലെ വിജയവുമാണ്.
നെറ്റിന് പകരം പിഎച്ച്.ഡിയുള്ളവരെയും നിയമനത്തിനായി പരിഗണിക്കും. എന്നാല്‍, പുതിയ കരട് പ്രകാരം സര്‍വകലാശാലകളിലെ അസി. പ്രഫസര്‍ തസ്തികയില്‍ നിയമനത്തിന് 2021 ജൂലൈ ഒന്ന് മുതല്‍ പിഎച്ച്.ഡി നിര്‍ബന്ധ യോഗ്യതയാക്കിയിട്ടുണ്ട്. നെറ്റ് യോഗ്യത നേടിയാലും സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിന് പിഎച്ച്.ഡി വേണ്ടിവരും.

കോളജുകളില്‍ അസി. പ്രഫസര്‍ തസ്തികയില്‍ നിയമനത്തിന് പഴയ യോഗ്യത തുടരും. എന്നാല്‍, ഇവിടെ സീനിയര്‍ അസി. പ്രഫസര്‍ തസ്തികയില്‍നിന്ന് സെലക്ഷന്‍ ഗ്രേഡ് അസി. പ്രഫസര്‍ തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റത്തിന് 2021 ജൂലൈ ഒന്ന് മുതല്‍ പിഎച്ച്.ഡി നിര്‍ബന്ധ യോഗ്യതയാക്കിയിട്ടുണ്ട്. അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റത്തിനും പിഎച്ച്.ഡി നിര്‍ബന്ധ യോഗ്യതയായി പറയുന്നു. നിലവില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിനാണ് പിഎച്ച്.ഡി നിര്‍ബന്ധ യോഗ്യതയായുള്ളത്.
കോളജ് അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മാര്‍ക്ക് നല്‍കുന്നതിനു പകരം അധ്യാപനത്തിന് പ്രാമുഖ്യം നല്‍കുന്നതാണ് പുതിയ കരട്. എന്നാല്‍, സര്‍വകലാശാല അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രീതിയിലാണ് മാര്‍ക്ക്. കോളജ് അധ്യാപകര്‍ക്ക് ഉദ്യോഗക്കയറ്റത്തിന് സെമിനാറുകളില്‍ പങ്കെടുക്കുന്നതും പേപ്പര്‍ അവതരിപ്പിക്കുന്നതും പരിഗണിക്കുമായിരുന്നു.
എന്നാല്‍, സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കുന്നതിനാണ് കരടില്‍ മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നത്. അധ്യയനത്തിനായുള്ള ഇ. കണ്ടന്റ് മൊഡ്യൂള്‍ തയാറാക്കുന്നതും ഉദ്യോഗക്കയറ്റത്തിനുള്ള വെയിറ്റേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യയനം, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍, പരീക്ഷ ജോലി, എന്‍.എസ്.എസ്/ എന്‍.സി.സി പോലുള്ള വിദ്യാര്‍ഥി ബന്ധിത പ്രവര്‍ത്തനങ്ങള്‍, സെമിനാര്‍/ ശില്‍പശാലകളുടെ സംഘാടനം, ചെറുകിട/ വന്‍കിട ഗവേഷണ പദ്ധതികള്‍ തുടങ്ങിയവയാണ് കോളജ് അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് വെയിറ്റേജായി നിര്‍ദേശിച്ചിരിക്കുന്നത്. ഉദ്യോഗക്കയറ്റത്തിന് രണ്ട് ഗവേഷണ പേപ്പറുകള്‍ ആയിരുന്നു നേരത്തേ നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍, കരട് പ്രകാരം യു.ജി.സിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ജേണലില്‍ തനിച്ചോ കൂട്ടായോ ഒരു ഗവേഷണ പേപ്പര്‍ പ്രസിദ്ധീകരിച്ചാല്‍ മതി. സര്‍വകലാശാല അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് ഗവേഷണ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍, പുസ്തകം പ്രസിദ്ധീകരിക്കല്‍, പിഎച്ച്.ഡി ഗൈഡിങ്, ഗവേഷണ പദ്ധതികള്‍, കണ്‍സല്‍ട്ടന്‍സി തുടങ്ങിവയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends