Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെയ് ആദ്യവാരംതന്നെ ഹയര്‍ സെക്കന്‍ഡറി ഫലമെത്തും...

16 APRIL 2018 03:30 PM IST
മലയാളി വാര്‍ത്ത

എസ്‌എസ്‌എല്‍സി ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കാന്‍ ധാരണയായി. അധികം വൈകാതെ മെയ് ആദ്യവാരംതന്നെ ഹയര്‍ സെക്കന്‍ഡറി ഫലവുമെത്തും. കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച യോഗത്തില്‍ ഫലം മെയ് രണ്ടിന് തന്നെ പ്രഖ്യാപിക്കാന്‍ ധാരണയായി. എട്ട്, ഒൻപത് , പത്ത് ക്ലാസുകളുടെ ഫലം ഒരേദിവസം പുറത്തുവരുമെന്ന പ്രത്യേകതയുമുണ്ട് ഈ വർഷത്തേക്ക് .

വിഷു അവധിക്കുശേഷം എസ്‌എസ്‌എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയ ക്യാമ്പുകൾ തിങ്കളാഴ്ച പുനരാരംഭിക്കും. സംസ്ഥാനമൊട്ടാകെ 59 ക്യാമ്പുകളിലായി ഏപ്രില്‍ ആറിന് തുടങ്ങിയ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം 23ന് അവസാനിക്കും. അതിനുശേഷം ഒരാഴ്ചയ്ക്കകം ഫലം ക്രോഡീകരിക്കാനാകും.

ഏപ്രില്‍ അഞ്ചുമുതല്‍ നൂറ്റന്പത് ക്യാമ്പുകളിലായി നടക്കുന്ന പ്ലസ് വണ്‍, പ്ലസ്ടു മൂല്യനിര്‍ണയം മെയ് 25ന് അവസാനിക്കും. മിക്ക പേപ്പറുകളുടെ മൂല്യനിര്‍ണയവും 20ന് അവസാനിക്കുമെന്നിരിക്കെ, ഇരട്ട മൂല്യനിര്‍ണയം നടക്കുന്ന കണക്ക്, ഫിസിക്സ്, കെമിസ്ട്രി പേപ്പറുകളുടെ മൂല്യനിര്‍ണയത്തിനെടുക്കുന്ന അധികസമയമാണ് ക്യാമ്പുകൾ 25വരെ നീളാന്‍ കാരണം. ഫലപ്രഖ്യാപനം മെയ് ആദ്യവാരംതന്നെ ഉണ്ടാകുമെന്ന് ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ പി പി പ്രകാശന്‍ പറഞ്ഞു.

അധ്യാപകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ച്‌ ഇത്തവണ ചോദ്യപേപ്പര്‍ തയ്യാറാക്കലില്‍ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ എസ്‌എസ്‌എല്‍സി ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത് ഹയര്‍ സെക്കന്‍ഡറി അധ്യാപകരായിരുന്നു. ഇത്തവണ മൂന്ന് ഹൈസ്കൂള്‍ അധ്യാപകരും ഒരു ഹയര്‍ സെക്കന്‍ഡറി അധ്യാപകനുമടങ്ങിയ ടീമാണ് തയ്യാറാക്കിയത്. വിഷയം കൈകാര്യംചെയ്യുന്ന അധ്യാപകര്‍തന്നെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ മികവ് സ്വാഭാവികമായും ഫലത്തിലും പ്രതിഫലിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (4 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (32 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (51 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (59 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends