Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..


ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം, എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം..വീണ്ടും കേരളം ഭീതിയിൽ..ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.


ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...


കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...

ഇംഗ്ലീഷ് സംസാരിക്കാൻ പാടുപെടേണ്ട: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

17 APRIL 2018 12:04 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലീഷ് ഭാഷ ഇന്ന് ഏറെക്കുറെ എല്ലാ മേഖലകളെയും സ്വാധീനിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ആംഗലേയ ഭാഷയിലുള്ള പ്രാവീണ്യം നിത്യ ജീവിതത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ഇംഗ്ലീഷിൽ നല്ല രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുന്ന ഒരാൾക്കു മാത്രമേ ഈ കാലഘട്ടത്തിൽ ജീവിത വിജയം ഉറപ്പാക്കാനാവു. ഏതു മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇന്ന് ഉദ്യോഗാർഥിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിനു നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷയെ ഗ്ലോബൽ ബിസിനസ് ലാംഗ്വേജ് എന്ന് അറിയപ്പെടുന്നത്. ക്യാമ്പസ് റിക്രൂട്ട്മെന്റ്, ഇന്റർവ്യൂ ഇവിടെല്ലാം ഇംഗ്ലീഷിന് നമ്മെ സഹായിക്കാൻ കഴിയും.

ഇന്നത്തെ തലമുറ പഠനത്തിന്റെ ആദ്യ വഴികളിൽ തന്നെ ഇംഗ്ലീഷ് സ്വായത്തമാക്കുന്നുണ്ട്. എന്നാൽ ഏറെക്കുറെ ഏവരുടെയും പ്രധാന പ്രശ്നം ഇംഗ്ലീഷ് ഗ്രഹിക്കാൻ കഴിയും എന്നാൽ പ്രതിഫലിപ്പിക്കാൻ കഴിയില്ല എന്നുള്ളതാണ്. ഇംഗ്ലീഷ് സംസാരിച്ചാൽ തെറ്റിപോകുമോ എന്നുള്ള ഭയമാണ് ഇവിടെ പ്രവർത്തിക്കുന്നത്. സംസാരാവശ്യങ്ങൾക്കായി നാം ഇംഗ്ലീഷ്ഭാഷ ഉപയോഗിക്കുന്നില്ല എന്നതുതന്നെയാണ് ഇതിനുള്ള പ്രാധാന കാരണം.

ഉപയോഗത്തിലൂടെ മാത്രമേ ഏതൊരു ഭാഷയും സ്വായത്തമാക്കാൻ സാധിക്കൂ എന്ന കാര്യം മനസിലാക്കി പ്രവർത്തിച്ചാൽ നമുക് വിജയിക്കാനാകും. അതായത് ഇംഗ്ലീഷ് പദങ്ങൾ അവയുടെ അർഥങ്ങൾ എല്ലാം കാണാതെ പഠിച്ചത് കൊണ്ടായില്ല. പകരം നമ്മുടെ പരിമിതമായ അറിവിനെ പ്രയോഗത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുക. എല്ലാം അറിയുന്നവർ ആരുമില്ല ഈ ലോകത്ത്. അതുകൊണ്ടു തന്നെ അറിയാവുന്ന ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിക്കുക. അതുവഴി കിട്ടുന്ന ധൈര്യം നമ്മെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളാക്കി മാറ്റിയിരിക്കും . തീർച്ച. ,മലയാളമോ തമിഴോ ഹിന്ദിയോപോലെ ഒരു ഭാഷ മാത്രമാണ് ഇഗ്ലീഷ് എന്നു മനസ്സിലാക്കുക. വ്യക്തമായ ഒരു പദ്ധതിയുണ്ടെങ്കില്‍ അനായാസം ഇംഗ്ലീഷിൽ പ്രാവീണ്യം നേടാൻ സാധിക്കും.

ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ വായിക്കുക, എനന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ സംസാരം ശ്രദ്ധിക്കുക. പിന്നെ ഇംഗ്ലീഷ് പാദങ്ങളും അർത്ഥങ്ങളും അവയുടെ പ്രയോഗ ശൈലിയും സ്വയം പഠിക്കാൻ ശ്രമിക്കുക. ഇത്രയും നന്നായി ചെയ്യാൻ കഴിഞ്ഞാൽ ഇംഗ്ലീഷ് ഭാഷയെ മറ്റു ഭാഷകൾ പോലെ തന്നെ ഒഴുക്കിൽ ഉപയോഗിക്കാനാവും. മറ്റുള്ളവരുടെ സംഭാഷണം ശ്രദ്ധിക്കുമ്പോൾ നമുക് പുതിയ പദങ്ങൾ പഠിക്കുവാനും അതിന്റെ ഉപയോഗം എങ്ങനെയെന്നും എവിടെയെന്നും അറിയാൻ കഴിയും. കൂടാതെ ഇംഗ്ലീഷ് ഭാഷയുടെ ആശയവിനിമയത്തിൽ ഒരു ശൈലി ഉണ്ട്. അത് മനസിലാക്കുക. സംസാരത്തിലെ ഉയർചതാഴ്ചകൾ, ശൈലികൾ, സ്ഥിരമായി ഉപയോഗിക്കുന്ന Phrases എന്നിവ മനസ്സിലാക്കാൻ മറ്റുള്ളവരുടെ സംഭാഷണം ശ്രദ്ധിക്കുന്നതിലൂടെ നമുക് സാധിക്കും. നല്ല ഇംഗ്ലീഷ് തുടർച്ചയായി കേൾക്കുക എന്നതിലൂടെ ഉച്ചാരണ രീതി സ്വായത്തമാക്കാൻ കഴിയും.

ഹോളിവുഡ് സിനിമകൾ കാണാം ലളിതമായ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാം എന്നിവയെല്ലാം നമ്മുടെ ഭാഷ പ്രാവീണ്യം വർധിപ്പിക്കാൻ സഹായിക്കും. അതായത് നമ്മുടെ ചുറ്റുപാടുകളെ ഒന്ന് ശ്രദ്ധിച്ചാൽ അവയിടുന്നു തന്നെ നമുക്ക് ഭാഷയെ പോഷിപ്പിക്കാനുള്ള മാര്ഗങ്ങള് ലഭ്യമാകും. ഉദാഹരണത്തിന് കസ്റ്റമർ കെയർ സെന്ററിൽ നിന്നുള്ള കോളുകൾ അവഗണിക്കാതിരിക്കുക. അവരുടെ ചോദ്യങ്ങൾക്ക് ആൻസർ പറയാൻ ശ്രമിക്കുക ഇംഗ്ലീഷിൽ. ആഗോള തൊഴിൽമേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനായി നാം ഇംഗ്ലീഷിനെ ഭയപ്പാടോടെ കാണാതെ വെറുമൊരു ഭാഷയായി കാണാനാണ് ശ്രമിക്കുക. നമ്മുടെ മാതൃഭാഷ പോലെ തന്നെ പഠിച്ചെടുക്കാൻ കഴിയുന്ന ഒന്നായി അതിനെ കാണുക. എങ്കിൽ നമുക്കും ഇംഗ്ലീഷിൽ അനായാസം സംസാരിക്കാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ എടുത്ത കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (1 hour ago)

തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി  (1 hour ago)

തിരുവനന്തപുരത്ത് 28 കാരിയായ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (3 hours ago)

ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ പുറത്തുനിര്‍ത്തി മിന്നല്‍ പരിശോധന  (3 hours ago)

വാവിട്ട് കരഞ്ഞ കുഞ്ഞ്; പോലീസ് ഉദ്യോ​ഗസ്ഥയുടെ നിർണായക ഇടപെടൽ  (4 hours ago)

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

ഞെട്ടലോടെ വീട്ടുകാർ, വീഡിയോ  (4 hours ago)

INDIA സെപ്തംബർ 24 പുലർച്ചെ അഞ്ചര വരെ  (4 hours ago)

Amebic-meningoencephalitis 97 ശതമാനം മരണനിരക്ക്  (4 hours ago)

ഹമാസിനെ തരിപ്പണമാക്കാന്‍ ഇസ്രായേൽ  (4 hours ago)

വിരിഞ്ഞിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 23 കടലാമകള്‍ കൊല്ലപ്പെട്ടു  (4 hours ago)

ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...  (5 hours ago)

Malayali Vartha Recommends