Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ സ്ക്കൂളിലെ കുട്ടികളെ ഒരേ സമയം രണ്ടു കൈ കൊണ്ടും എഴുതിക്കും

20 APRIL 2018 12:22 PM IST
മലയാളി വാര്‍ത്ത

മധ്യപ്രദേശിലെ സിഗ്രോളിയിലുള്ള വീണ വാദിനി പബ്ലിക് സ്‌കൂളില്‍ എത്തിയാല്‍ രണ്ടു കൈ കൊണ്ടും ഒരേസമയം വൃത്തിയായി എഴുതാന്‍ സാധിക്കുന്ന കുറേ കുട്ടികളെ നിങ്ങള്‍ക്ക് കാണാം. പല ക്ലാസുകളിലായി 150 ഓളം വിദ്യാര്‍ഥികളാണ് ഇവിടെ ഇരുകൈ കൊണ്ടും ഒരേ സമയം അനായാസം എഴുതുന്നത്.ഹിന്ദി, ഇംഗ്ലിഷ്, ഉര്‍ദു, സംസ്‌കൃതം, അറബി, റോമന്‍ എന്നീ ആറു ഭാഷകളില്‍ കുട്ടികൾ രണ്ടു കൈ കൊണ്ടും എഴുതും .

ഓരോ കൈയുടെയും പ്രവര്‍ത്തനം തലച്ചോറിന്റെ ഓരോ പാതിയാണ് നിയന്ത്രിക്കുന്നത്. വലതു കൈ ഉപയോഗിക്കുന്നവരുടെ തലച്ചോറിന്റെ ഇടതു ഭാഗമാണ് ശക്തം. ഇരു കൈകളും കൊണ്ടൊരു കുട്ടി എഴുതുമ്പോൾ ഒരേ സമയം തലച്ചോറിന്റെ രണ്ടു പാതികളെയും ഉദ്ദീപിപ്പിക്കാന്‍ സാധിക്കും.

ലിയോനാര്‍ഡോ ഡാവിഞ്ചി, ബെന്‍ ഫ്രാങ്ക്ളിന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പോലുള്ള മഹാപ്രതിഭകളും വീണവാദിനിയിലെ വിദ്യാര്‍ഥികളെ പോലെ രണ്ടു കൈകളും ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്നവരായിരുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ഇത്തരത്തിലുള്ളവരെന്ന് കണക്കാക്കപ്പെടുന്നു.

ഒന്നാം ക്ലാസില്‍ പരിശീലനം ആരംഭിക്കുന്നതിനാല്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ എത്തുമ്പോഴേക്കും വിദ്യാര്‍ഥികള്‍ അനായാസമായി ഈ വിദ്യ വശത്താക്കും. 1999ല്‍ ആരംഭിച്ച ഈ സ്‌കൂളിനെപ്പറ്റി കേട്ടറിഞ്ഞു ദക്ഷിണ കൊറിയയില്‍നിന്നു വരെ ഗവേഷകര്‍ ഇതിനെക്കുറിച്ചു പഠിക്കാനെത്തിയിട്ടുണ്ട്.

സ്‌കൂള്‍ പ്രിന്‍സിപ്പലും ഇവിടുത്തെ അധ്യാപകനുമായ ബി. പി. ശര്‍മ എന്ന മുന്‍സൈനികനാണ് സ്‌കൂളിന്റെ ഈ അപൂര്‍വ നേട്ടത്തിനു പിന്നില്‍. ഇരു കൈ കൊണ്ടും എഴുതാന്‍ സാധിച്ചിരുന്ന ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബി. പി. ശര്‍മ എഴുത്തില്‍ രണ്ടു കൈകളുടെയും സാധ്യതകള്‍ വിനിയോഗിച്ചു തുടങ്ങിയത്. പിന്നീട് അദ്ദേഹം ഈ വിദ്യ തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികളെയും പഠിപ്പിച്ചു.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ ഒന്നര മണിക്കൂര്‍ കൊണ്ട് എഴുതി പൂര്‍ത്തിയാക്കാന്‍ ഈ സിദ്ധിയിലൂടെ വിദ്യാര്‍ഥികള്‍ക്കു സാധിക്കുമെന്നും ശര്‍മ അവകാശപ്പെടുന്നു.

വീണ വാദിനി സ്‌കൂളിലേക്ക് പുതുതായി ഒരു കുട്ടി വന്നാല്‍ ആദ്യം ഏതെങ്കിലും ഒരു കൈ കൊണ്ടു എഴുതിപ്പഠിപ്പിക്കും. ഒരു മാസത്തിനു ശേഷം അടുത്ത കൈയിലേക്കു പേന മാറ്റും. അതിനു ശേഷം രണ്ടു കൈകളും ഉപയോഗിച്ചുള്ള എഴുത്തു പരിശീലനം ആരംഭിക്കും. 45 മിനിറ്റ് നീളുന്ന ഒരു ക്ലാസില്‍ എല്ലാ വിദ്യാര്‍ഥികളും 15 മിനിറ്റ് രണ്ടു കൈ കൊണ്ടും ഒരേ സമയം എഴുതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (4 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (32 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (51 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (59 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends