Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..


ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം, എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം..വീണ്ടും കേരളം ഭീതിയിൽ..ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.


ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...


കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...

പൊതുമേഖലാ ബാങ്കുകളിൽ വൻതോതലിൽ നിയമനം

23 APRIL 2018 02:46 PM IST
മലയാളി വാര്‍ത്ത

പൊതുമേഖലയിലെ മൂന്നു ബാങ്കുകള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളതു മൂവായിരത്തോളം തസ്‌തികകളിലേക്കാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് അനുമതി ലഭിച്ചിട്ടുള്ള 10 സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ആറെണ്ണത്തിനും വലിയ തോതിലാണു ജീവനക്കാരെ ആവശ്യമായിട്ടുള്ളത്.

അതേസമയം, സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്കു നിയമനങ്ങളുടെ കാര്യത്തില്‍ പൊതുവേ മെല്ലെപ്പോക്കുനയമാണ്. നിലവിലുള്ള ജീവനക്കാരില്‍ ഒരു പങ്കിനെത്തന്നെ ഒഴിവാക്കാനുള്ള നീക്കങ്ങളും അപൂര്‍വമല്ല. സ്വകാര്യ മേഖലയിലെ പല മുന്‍നിര ബാങ്കുകളുടെയും ഇടപാടുകാരില്‍ 75 ശതമാനത്തോളവും ഡിജിറ്റല്‍ ബാങ്കിങ്ങിലേക്കു മാറിക്കഴിഞ്ഞതാണു കാരണം.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എസ്‌ബിഐക്കു പ്രൊബേഷനറി ഓഫിസര്‍മാരായി 2000 പേരെയാണ് ആവശ്യം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. മേയ് 13 വരെ റജിസ്‌റ്റര്‍ ചെയ്യാം.

പ്രഫഷനലുകള്‍ എന്നീ വിഭാഗങ്ങളിലായി 785 തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ ബാങ്കിങ് വിഭാഗത്തിലെ ഓഫിസര്‍ (ക്രെഡിറ്റ്) തസ്‌തികയില്‍ 158 പേര്‍ക്കു നിയമനം നല്‍കും.

മൈക്രോ ഫിനാന്‍സ് രംഗത്തും മറ്റും പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് ഇതര ധനസ്‌ഥാപന (എന്‍ബിഎഫ്‌സി) ങ്ങളാണു സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളായി മാറിയിട്ടുള്ളത്. നിലവിലുണ്ടായിരുന്ന ജീവനക്കാരെ നിലനിര്‍ത്തുന്നുണ്ടെങ്കില്‍പ്പോലും അതിവേഗ വികസനമാണ് ഇവ ലക്ഷ്യമിടുന്നത് എന്നതിനാല്‍ തൊഴിലവസരങ്ങള്‍ ആയിരക്കണക്കിനാണ്. ബാങ്കുകളില്‍നിന്നു വിരമിച്ചവരില്‍ പലരും ഈ അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. താരതമ്യേന ഉയര്‍ന്ന തസ്‌തികളിലാണ് ഇവര്‍ നിയമിക്കപ്പെടുന്നത്. അതിനാല്‍ മറ്റു തസ്‌തികകളിലേക്കുള്ള വാതിലുകള്‍ അടയുന്നില്ല.

കേരളത്തില്‍നിന്നുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഈ സാമ്പത്തിക
വര്‍ഷം 300 ശാഖകള്‍ തുറക്കാനാണു ലക്ഷ്യമിടുന്നതെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അയ്യായിരത്തിലേറെ പേര്‍ക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരം നല്‍കിയിട്ടുള്ള ഇസാഫ് അഞ്ചു വര്‍ഷത്തിനകം 5000 പേര്‍ക്കു കൂടി നിയമനം നല്‍കും. മൂന്നു വര്‍ഷത്തിനകം 10,000 ഏജന്റുമാരുടെ ശൃംഖലയും ഇസാഫിന്റെ ലക്ഷ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ ശല്യംകാരണം രണ്ട് വനിതാ കെഎസ്‌യു പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു  (51 minutes ago)

ക്രൂരമര്‍ദനത്തിന് പിന്നാലെ ബോധരഹിതയായി യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു  (1 hour ago)

പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ എടുത്ത കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (3 hours ago)

തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു  (3 hours ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി  (3 hours ago)

തിരുവനന്തപുരത്ത് 28 കാരിയായ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (4 hours ago)

ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ പുറത്തുനിര്‍ത്തി മിന്നല്‍ പരിശോധന  (5 hours ago)

വാവിട്ട് കരഞ്ഞ കുഞ്ഞ്; പോലീസ് ഉദ്യോ​ഗസ്ഥയുടെ നിർണായക ഇടപെടൽ  (5 hours ago)

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

ഞെട്ടലോടെ വീട്ടുകാർ, വീഡിയോ  (5 hours ago)

INDIA സെപ്തംബർ 24 പുലർച്ചെ അഞ്ചര വരെ  (5 hours ago)

Amebic-meningoencephalitis 97 ശതമാനം മരണനിരക്ക്  (6 hours ago)

ഹമാസിനെ തരിപ്പണമാക്കാന്‍ ഇസ്രായേൽ  (6 hours ago)

Malayali Vartha Recommends