എസ് ബി ഐ പി ഒ ആകാനുള്ള ചില വഴികൾ

സിലബസ് പിന്തുടരാം:
വാരിവലിച്ചുള്ള പഠനത്തിൽ കാര്യമില്ല .സിലബസും പരീക്ഷഘടനയും അറിയുക. ഒരു മണിക്കൂർ പ്രീലിമിനാരി പരീക്ഷയിൽ 100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ . ഇംഗ്ലീഷ് 30 ചോദ്യം ,ക്വൻഡിറ്റേറ്റീവ് ആപ്റ്റിട്യുടെ (35 ),റീസണിങ് എബിലിറ്റി (35).ഓരോ വിഭാഗത്തിനും 20 മിനിറ്റ് വീതം സമയം .
ഓൺലൈൻ വഴിയുള്ള മെയിൻപരീക്ഷയിൽ 200 മാർക്കിന്റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളും 50 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളുമുണ്ട്.
വിഷയങ്ങൾ :റീസണിങ് ആൻഡ് കംപ്യുട്ടർ ആപ്റ്റിറ്റിയൂഡ്,ടാറ്റ അനലൈസ് ആൻഡ് ഇന്റെർപ്രെറ്റേഷൻ ജനറൽ/ഇക്കോണമി/ബാങ്കിങ് അവെയർനെസ്സ് ,ഇംഗ്ലീഷ് .
ടൈംടേബിൾ വേണം:
ന്യുമെരിക്കൽ എബിലിറ്റി പാടാണെങ്കിൽ അതിനു കൂടുതൽ സമയം എന്ന മട്ടിലാകണം ടൈംടേബിൾ .ദിവസവും എത്ര പഠിച്ചെന്നും എന്ത് പഠിച്ചെന്നും കുറിച്ചുവച്ചാൽ ഉഷാർ .
പരിശീലനം പ്രധാനം :
ക്വണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡിലും മറ്റു ഫോർമുലകൾ ഓർത്തു വക്കണം.ഷോർട്കട്ടുകളും പരിശീലിക്കണം .മുൻചോദ്യക്കടലാസ്സുകൾ ചെയ്തുനോക്കണം .ഇടവിട്ട ദിവസങ്ങളിൽ റിവിഷൻ വേണം.മോക്ക് ടെസ്റ്റുകളിൽ സമയം പാലിക്കുന്നുവെന്നും ഉറയൊപ്പു വരുത്തണം.
മുടങ്ങരുത് വായന:
പത്രമാസികകൾ ശ്രദ്ധിച്ചു വായിക്കാം;സാമ്പത്തിക സംഭവ വികാസങ്ങൾ പ്രതേകിച്ചും.
അറിയാം വ്യവസ്ഥകൾ :
അന്ധർക്കും കാഴ്ചപരിമിതർക്കും പരീക്ഷഎഴുതാൻ സഹായിയെ വയ്ക്കാം . മുൻപ് നാലു തവണ പരീക്ഷ എഴുതിയ ജനറൽ വിഭാഗക്കാർ അപേക്ഷിക്കാൻ അർഹരല്ല .ഒ ബി സി ,അംഗപരിമിത വിഭാഗങ്ങൾക്ക് ഈഴാണ് പരിധി .
പട്ടിക വർഗ്ഗ ന്യുനപക്ഷ വിഭാഗങ്ങൾക്കു എറണാകുളത്തു പരിശീലന സൗകര്യമുണ്ട് .
https://www.facebook.com/Malayalivartha