Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

എസ്എസ്എൽസി കഴിഞ്ഞു റിസൾട്ടും വന്നു ഇനിയെന്ത്? തീരുമാനം എടുക്കും മുൻപ് ഇതൊന്നു വായിക്കൂ

08 MAY 2018 03:20 PM IST
മലയാളി വാര്‍ത്ത

എസ്എസ്എൽസി കഴിഞ്ഞു റിസൾട്ടും വന്നു ഇനിയെന്ത് എന്ന ആശങ്കയിലാണ് കുട്ടികളും രക്ഷകർത്താക്കളും. മറ്റുള്ളവരുടെ അഭിപ്രായ പ്രകടനങ്ങൾ ധാരാളം ഉണ്ടാകും ആ കോഴ്സ് നല്ലതാ ഈ കോഴ്സ് നല്ലതാ എന്നൊക്കെ. എന്തൊക്കെ വന്നാലും വിദ്യാർഥിയുടെ താൽപര്യം, അഭിരുചി എന്നിവ കണക്കിലെടുത്തു വേണം ഇനിയെന്ത് പഠിക്കണം എന്ന് തീരുമാനിക്കാൻ.

ആദ്യം പ്ലസ് ടുവിന് പോകണോ, ഐ ടി പേടിക്കണോ അതോ മറ്റെന്തെങ്കിലും തൊഴിൽ അധിഷ്ഠിത കോഴ്സ് പഠിക്കണോ എന്ന് തീരുമാനിച്ചു ഉറപ്പിക്കണം. മറ്റുള്ളവരുടെ വാക്ക് കേട്ട് കോഴ്സ് തിരഞ്ഞെടുത്താൽ ഒടുവിൽ ചിലപ്പോൾ പശ്ചാത്തപിക്കേണ്ടി വരും. അതിനാൽ പേടിക്കേണ്ടത് ആരാണോ അവരുടെ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുകയാണ് വേണ്ടത്. പഠിക്കാൻ കഴിയുന്ന പരീക്ഷാബോർഡുകൾ (സിബിഎസ്‌ഇ, ഐസിഎസ്‌ഇ, സംസ്ഥാന ബോർഡുകൾ) തെരഞ്ഞെടുക്കണം.

പ്ലസ് ടു വിനു പഠന വിഷയം തിരഞ്ഞെടുക്കുമ്പോൾ ഉപരിപഠനത്തെ കുറിച്ച് കൂടി ബോധവാന്മാരാകേണ്ടതുണ്ട്. അതായത് ഉപരിപഠനത്തിനും അത് വഴി മെച്ചപ്പെട്ട ജോലിയും നേടാൻ കഴിയുന്ന വിധമാകണം കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടത്. അല്ലായെങ്കിൽ ഭാവിജീവിതം വലിയൊരു ചോദ്യചിഹ്നം ആയി മാറിയേക്കും. സ്വന്തംകഴിവുകൾ വിലയിരുത്തി മാത്രമേ പ്ലസ്‌ടുവിനുളള കോമ്പിനേഷനുകൾ നിശ്ചയിക്കാവൂ.

എൻജിനീയറിങ്‌ താൽപര്യപ്പെടുന്നവർ അഖിലേന്ത്യാതല ജോയിന്റ് എൻജിനീയറിങ്‌ എൻട്രൻസ് പരീക്ഷകൾ ലക്ഷ്യമിട്ട്‌ പഠിക്കണം. എൻജിനീയറിങ്‌, ഫിസിക്കൽ സയൻസ് എന്നിവയിൽ ഉപരി പഠനത്തിന് താൽപര്യമുളളവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ഭാഷ ഗ്രൂപ്പെടുക്കാം. ബയോളജി വിഷയങ്ങളിൽ താൽപര്യമുളളവർ ദേശീയതല നീറ്റ് പരീക്ഷ ലക്ഷ്യമിട്ട് പ്ലസ്ടുവിന് പഠിക്കണം. ഇവർ മാത്‍സ് ഒഴിവാക്കിയുള്ള കോമ്പിനേഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്. അക്കൗണ്ടിങ്, മാനേജ്മെന്റ്, ചാർട്ടേർഡ് അക്കൗണ്ടന്റ് ബാങ്കിങ് എന്നീ മേഖലകളിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് കോമേഴ്‌സ്, ബിസ്സിനസ്സ്സ്റ്റഡിസ്, അക്കൗണ്ടൻസി ഉൾപ്പെടുന്ന വിഷയങ്ങളെടുക്കാം.

തൊഴിൽ വൈദഗ്ധ്യം പ്രാധാന്യമേറുമ്പോൾ പോളിടെക്നിക്കുകളിലെ ഡിപ്ലോമ, ഐടിഐ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ എന്നിവ എളുപ്പം തൊഴിൽലഭിക്കാൻ മികച്ചവയാണ്. ജോലിസാധ്യതയുള്ളതും പഠിക്കാൻ താല്പര്യം ഉള്ളതുമായ ഡിപ്ലോമസർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ തെരഞ്ഞെടുക്കണം. വിദേശത്ത് അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമിന് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ടോഫൽ അല്ലെങ്കിൽ ഐഇഎൽടിഎസ്‌ എന്നിവയോടൊപ്പം സാറ്റ് അല്ലെങ്കിൽ എസിടി പരീക്ഷകൾക്ക് പ്ലസ്‌ടു രണ്ടാംവർഷം തയ്യാറെടുക്കണം. തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസമാണ് ലക്ഷ്യമെങ്കിൽ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സ് തിരഞ്ഞെടുക്കാം. കോഴ്സ് തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്തു ശ്രദ്ധിക്കേണ്ടത് സുരക്ഷിതമായ പഠന സാഹചര്യവും പഠന നിലവാരവും അതോടൊപ്പം കോഴ്സ് പഠിക്കാനാവശ്യമായ ചിലവും ആണ്. എന്തായാലൂം അഭിരുചിക്കനുസരിച് കോഴ്സ് തിരഞ്ഞെടുത്താൽ ഭാവി ശോഭനമാകും എന്ന കാര്യം ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (16 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (18 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (58 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends