കോവിഡ് നാഡീവ്യവസ്ഥയെ ബാധിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞു

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ മെര്‍സ് കോവ്, സാര്‍സ് കോവ് 1, എന്നീ കൊറോണ വൈറസുകളുമായി പുതിയ കൊറോണ വൈറസിനെ (സാര്‍സ് കോവ് 2) താരതമ്യം ചെയ്തു നടത്തിയ പഠനം പ്രസിദ്ധീകരിച്ചു.
കൊറോണ വൈറസുകളുടെ പൊതുസ്വഭാവങ്ങള്‍ കോവിഡ് 19-ലും പ്രകടമാണെന്നും നാഡീവ്യൂഹത്തെയാണ് ഇതു കാര്യമായി ബാധിക്കുകയെന്നും പഠനത്തില്‍ പറയുന്നു.
തലവേദന, മണം, രുചി എന്നിവ തിരിച്ചറിയാനാവാത്ത അവസ്ഥ, ഹൃദയാഘാതം, അബോധാവസ്ഥ, ചുഴലി തുടങ്ങിയവയാണ് നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രധാന കോവിഡ് ലക്ഷണങ്ങളെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
കൊളറാഡോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പ്രത്യേകമായി തയാര്‍ ചെയ്ത ഒരു മെഡിക്കല്‍ ബാഗില്‍ രക്ത പ്ലാസ്മയ്‌ക്കൊപ്പം റൈബോഫ്‌ലാവിന്‍ കലര്‍ത്തി ഇതിലേക്ക് അള്‍ട്രാവയലറ്റ് രശ്മികള്‍ അടിപ്പിച്ച് നടത്തിയ പരീക്ഷണത്തിലൂടെ, രക്തത്തിന്റെ പ്ലാസ്മയിലും മൂന്നു രക്തഘടകങ്ങളിലും കൊറോണ വൈറസിന്റെ അളവ് കുറയ്ക്കാന്‍ റൈബോഫ്‌ലാവിനു (വൈറ്റമിന്‍ ബി 2) കഴിയുമെന്ന് കണ്ടെത്തി. പരീക്ഷണശേഷം വൈറസുകള്‍ പൂര്‍ണമായി നശിച്ചതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.
രക്തദാനം വഴി കോവിഡ് പടരുമോയെന്നു തീര്‍ച്ചപ്പെടുത്തിയിട്ടില്ലെങ്കിലും ആശുപത്രികളിലും ബ്ലഡ്ബാങ്കുകളിലും മറ്റും ദാതാക്കളില്‍ നിന്നു സ്വീകരിക്കുന്ന രക്തം സുരക്ഷിതമാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha