നാട്ടുകാര്‍ക്ക് കൗതുകമായി ഇരട്ട തലയുള്ള പശുക്കിടാവ്

സെപ്റ്റംബര്‍ 16 വെളളിയാഴ്ച രാവിലെ പതിവുപോലെ ഫാമില്‍ എത്തിയതായിരുന്നു മക്കബിന്‍ ബ്രാന്റി ദമ്പതികള്‍. ആദ്യം നോക്കിയപ്പോള്‍ പശു രണ്ടു കുട്ടികള്‍ക്കു ജന്മം നല്‍കിയെന്നാണ് കരുതിയത്. പിന്നീടാണ് ഇരട്ടത്തലയുള്ള പശുക്കുട്ടിയാണെന്നു മനസ്സിലായത്.
അമേരിക്കയിലെ കെന്റുക്കിയിലെ കാംബല്‍സ് വില്ലയില്‍ ആണ് ഇരട്ട തലയുളള പശുക്കിടാവ് ജനിച്ചത്.
പശുക്കുട്ടി എഴുനേറ്റു നില്ക്കാന്‍ തുടങ്ങി എങ്കിലും നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. വൃത്തത്തിലാണ് നടത്തം. സാധാരണ ഇങ്ങനെ ജനിക്കുന്നവക്ക് തല ഉയര്‍ത്തി നില്‍ക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇരുതലയും ഇരുവായ്കളും ഉളള പശുക്കിടാവ് കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
സംഗതി ഏതായാലും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായിക്കഴിഞ്ഞു. മക്കാബിന്റെ 5 വയസ്സുകാരി മകള്‍ കിടാവിനു പേരുംനല്‍കി ലക്കി.പേര് പോലെ തന്നെ ലക്കിക്കു ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയിലാണ് വീട്ടുകാർ .
https://www.facebook.com/Malayalivartha