Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാങ്ക് ജോലി കിട്ടാത്ത മുന്തിരി അല്ല ,ചിട്ടയായ തയ്യാറെടുപ്പുണ്ടെങ്കില്‍ ആര്‍ക്കും സ്വന്തമാക്കാം

07 SEPTEMBER 2017 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

തൊഴിലന്വേഷകരായ യുവതീ-യുവാക്കളുടെ സ്വപ്നമാണ് ബാങ്ക് ജോലി .എന്നാൽ ബാങ്ക് പരീക്ഷ ഏറെ ബുദ്ധിമുട്ടുള്ളതാണെന്നാണ് മിക്കവരുടെയും ധാരണ . പരീക്ഷയുടെ പ്രത്യേകത മനസിലാക്കി തയ്യാറെടുക്കാത്തതാണ് പലര്‍ക്കും തിരിച്ചടിയാകുന്നത് . പ്രയത്‌നവും തന്ത്രപരമായ സമീപനവും.സ്വീകരിച്ചാല്‍ മികച്ച റാങ്കോടെ ജയിച്ചുകയറാം. ബാങ്ക് പരീക്ഷകളില്‍ റാങ്കിലേക്കുള്ള വഴി വളരെ എളുപ്പമാണ്

കടുത്ത മത്സരത്തിന്റെ വേദിയാണെങ്കിലും ചിട്ടയായ തയ്യാറെടുപ്പുണ്ടെങ്കില്‍ ആര്‍ക്കും സ്വന്തമാക്കാവുന്നതാണ് ബാങ്ക് ജോലി.

എസ് ബി ഐ യും അനുബന്ധ ബാങ്കുകളും ഒഴികെയുള്ള 21 പൊതുമേഖലാ ബാങ്കുകളിലേക്കും 56 ഗ്രാമീണ്‍ ബാങ്കുകളിലേക്കും എക്‌സിം ബാങ്ക്, ഇ സി ജി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിലേക്കുമുള്ള ഓഫീസര്‍മാരെയും ക്ലര്‍ക്കുമാരെയും റിക്രൂട്ട് ചെയ്യുന്നത് Institute of Banking Personal Selection (IBPS) നടത്തുന്ന പരീക്ഷകളിലൂടെയാണ്.

ഡിജിറ്റല്‍ ബാങ്കിങ്, ഫിന്‍ടെക് ബാങ്കിങ്, ഓണ്‍ലൈന്‍ വായ്പ തുടങ്ങി നിരവധി സാങ്കേതികവിപ്ളവം നടക്കുന്ന മേഖലയായി ബാങ്കിങ് മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റം യഥാര്‍ഥത്തില്‍ തൊഴിലവസരം വര്‍ധിപ്പിക്കുന്നതാണ്.

ക്ളറിക്കല്‍ (ഇപ്പോള്‍ അസോസിയേറ്റ്, അസിസ്റ്റന്റ്, ഫ്രന്റ് ഓഫീസ് സ്റ്റാഫ്്) ഓഫീസര്‍ (അസിസ്റ്റന്റ് മാനേജര്‍) വിഭാഗങ്ങളിലാണ് ബാങ്കുകളില്‍ ജോലിപ്രവേശനം ലഭിക്കുന്നത്.

മിക്ക ബാങ്ക് പരീക്ഷകളും നടത്തുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ ആണ്. പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷകളും ഇന്‍സ്റ്റിറ്റ്യൂട്ടാണ് നടത്തുന്നത്. ചില സ്വകാര്യബാങ്കുകളും ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന പരീക്ഷ നടത്തുന്നുണ്ട്.

പ്രിലിമിനറി പരീക്ഷയില്‍ മൂന്ന് വിഷയങ്ങളാണുള്ളത്. ഒന്ന്, ടെസ്റ്റ് ഓഫ് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്. ഇതില്‍ മനക്കണക്ക് കൊണ്ട് പെട്ടെന്ന് ഉത്തരം കണ്ടെത്താനുള്ള കഴിവാണ് അളക്കുന്നത്.

രണ്ട്. ടെസ്റ്റ് ഓഫ് റീസണിങ്. കാര്യങ്ങള്‍ വിവേചിച്ചറിയാനുള്ള മാനസിക കഴിവുകള്‍ അളക്കാനുള്ള പരീക്ഷയാണ്. വിവിധരൂപങ്ങളോ സംഖ്യകളോ ക്രമങ്ങളോ തന്ന് അതില്‍നിന്ന് അനുക്രമമായവ, അല്ലെങ്കില്‍ ഒറ്റപ്പെട്ടവ എന്നിവ കണ്ടെത്തുക എന്നതെല്ലാം ഇതില്‍ വരും.

മൂന്ന്. ഇംഗ്ളീഷ് ഭാഷാപരിജ്ഞാനം. ഇംഗ്ളീഷില്‍ സാമാന്യമായ ആശയവിനിമയം തെറ്റുകൂടാതെ നടത്താനുള്ള കഴിവാണ് നോക്കുന്നത്.

മെയിന്‍ പരീക്ഷയ്ക്ക് ഇതേ വിഷയങ്ങള്‍ വീണ്ടുമുണ്ട്. കൂടാതെ രണ്ട് വിഷയങ്ങള്‍ അധികവും. അവ ടെസ്റ്റ് ഓഫ് ജനറല്‍ അവയര്‍നെസ്. സാമൂഹ്യ, സാമ്പത്തിക, ബാങ്കിങ്, വാണിജ്യരംഗങ്ങളില്‍ ദൈനംദിനം അറിവ് നേടുന്നുണ്ടോ എന്നതാണ് ഈ പരീക്ഷ. ടെസ്റ്റ് ഓഫ് കംപ്യൂട്ടര്‍ അവയര്‍നെസ് എന്നിവയാണ് . കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍, അവയുടെ ഉപയോഗം, കീബോര്‍ഡ് ഷോര്‍ട് കട്സ്, ഓപ്പറേറ്റിങ് സിസ്റ്റം, അപ്ളിക്കേഷന്‍ സോഫ്റ്റ്വെയര്‍, വൈറസ് നിരോധനം, സൈബര്‍ സെക്യൂരിറ്റി തുടങ്ങി ഹൈസ്കൂള്‍ തലത്തിലുള്ള കാര്യങ്ങളാണ് ടെസ്റ്റ് ഓഫ് കംപ്യൂട്ടര്‍ അവയര്‍നെസ് കൊണ്ട് ഉദ്ദേശിക്കുന്നത് .

പ്രിലിമിനറിക്ക് 60 മിനിറ്റില്‍ നൂറ് ഉത്തരങ്ങളാണ് നല്‍കേണ്ടത്. മൂന്ന് വിഷയങ്ങള്‍ക്കും പ്രത്യേകം സമയക്രമമില്ല. മെയിന്‍ പരീക്ഷക്ക് അഞ്ച് വിഷയങ്ങളും പ്രത്യേകം നിശ്ചയിച്ച സമയത്തില്‍ ചെയ്തുതീര്‍ക്കണം. രണ്ടിനും നെഗറ്റീവ് മാര്‍ക്കുണ്ട്.

പ രീക്ഷാഘടന


IBPS – PO പരീക്ഷയ്ക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത്.
1. പ്രിലിമിനറി (100 മാര്‍ക്ക്)
2. മെയിന്‍ (200 മാര്‍ക്ക്)
3. ഇന്റര്‍വ്യൂ.
ക്ലര്‍ക്ക് പരീക്ഷയ്ക്ക് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ മാത്രമേയുള്ളൂ. ഇന്റര്‍വ്യൂ ഇല്ല.

പ്രിലിമിനറി പരീക്ഷ ഒരു യോഗ്യതാപരീക്ഷയാണ്. ഇതിന് ലഭിക്കുന്ന മാര്‍ക്ക് അലോട്ട്‌മെന്റ് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ പരിഗണിക്കുന്നില്ല. ഒരു മണിക്കൂറില്‍ ഒരു മണിക്കൂറില്‍ 100 ചോദ്യങ്ങള്‍ക്കാണ് ഉത്തരം ക്ലിക്ക് ചെയ്യേണ്ടത്. മൂന്ന് മേഖലകളില്‍നിന്നാണ് ചോദ്യങ്ങള്‍ ഉണ്ടാകുന്നത്.

1. ഇംഗ്ലീഷ് – 30 മാര്‍ക്ക്,
2. റീസണിങ് – 35 മാര്‍ക്ക്,
3. Quantitative Aptitude – 35 മാര്‍ക്ക്.

ഓരോ മേഖലയ്ക്കും സെക്ഷണല്‍ കട്ടോഫ് ഉള്ളതിനാല്‍ കൃത്യമായ സമയം വീതിച്ചുനല്‍കേണ്ടത് സുപ്രധാനമാണ്. നെഗറ്റിവ് മാര്‍ക്കുള്ളതിനാല്‍ കൃത്യതയും വേണം.

ഏറ്റവും നിര്‍ണായകമായ ഘട്ടമാണ് മെയിന്‍ പരീക്ഷ. ക്ലറിക്കല്‍ പരീക്ഷയ്ക്ക് ഇന്റര്‍വ്യൂ ഇല്ലാത്തതിനാല്‍ 100% വെയിറ്റേജും മെയിന്‍ പരീക്ഷയ്ക്കാണ്. മെയിന്‍ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടുന്നവര്‍ക്ക് ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് വലിയ വെല്ലുവിളിയാകാറില്ല.

മറ്റേതൊരു മത്സരപരീക്ഷയെയും പോലെ കഠിനാദ്ധ്വാനവും അർപ്പണബോധവുമാണ് ബാങ്ക് പരീക്ഷയുടെയും വിജയ മന്ത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (10 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (38 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (57 minutes ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (6 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (7 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (7 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഓപ്പറേഷന്‍ ലൈഫ്: 7 ജില്ലകളില്‍ മിന്നല്‍ പരിശോധന; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി  (10 hours ago)

Malayali Vartha Recommends