പിറന്നാള്‍ ദിനത്തില്‍ അമ്മയെ കാണാന്‍ ബിഗ് ബി എത്തി

ബോളിവുഡിന്റെ സ്വന്തം അമിതാഭ് ബച്ചന്‍ ഒടുവില്‍ അമ്മയെ കാണാനെത്തി. നിരവധി അമ്മ കഥാപാത്രങ്ങള്‍ ചെയ്ത സുലോചന ലത്കറന്റെ 86ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായാണ് ബിഗ് ബി എത്തിയത്. ബോളിവുഡില്‍ പ്രമുഖരായ നടന്മാരായ മനോജ് കുമാര്‍, ദേവാനന്ദ്, മെഹമ്മൂദ് എന്നിവരുടെ അമ്മവേഷം കൈകാര്യം ചെയ്തിരുന്നത് സുലോചനയാണ്. 72കാരനായ ബിഗ് ബി തന്റെ ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
നിരവധി സിനിമകളില്‍ തന്റെ അമ്മവേഷം കൈകാര്യം ചെയ്ത സുലോചനാ ജിയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. നിരവധി പ്രമുഖനടന്മാരുടെ അമ്മവേഷം വെള്ളിത്തിരയില്‍ അനശ്വരമാക്കിയ സുലോചനാ ജിയുടെ വീട്ടില്‍ ജന്മദിനാശംസ നേരാനായി പോയി എന്നാണ് ട്വിറ്ററില്‍ ബിഗ് ബി കുറിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha