ഹിന്ദി ദൃശ്യത്തിന് പിന്തുണയുമായി കെജ്രിവാള്‍; താന്‍ കണ്ടതിലെ മികച്ച ചിത്രമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ട്വിറ്ററില്‍

മലയാളത്തില്‍ തരംഗം സൃഷ്ടിച്ച ജോര്‍ജ്ജുകുട്ടിയും കുടുംബവും എല്ലാ ഭാഷകളിലും തകര്‍ത്തോടുന്നു.
ഹിന്ദി ദൃശ്യം അജയ് ദേവ്ഗണിനും കൂട്ടര്‍ക്കും കൈയടി നേടിക്കൊടുക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 30 കോടി സ്വന്തമക്കിയ സിനിമ ഹിറ്റാകുമെന്ന കാര്യം ഉറപ്പാണ്. ബാഹുബലി, ബജ്രംഗി ഭായിജാന്‍ എന്നി ചിത്രങ്ങളോട് മത്സരിച്ചാണ് ദൃശ്യത്തിന്റെ മുന്നേറ്റം. സിനിമയ്ക്ക് ഒടുവില്‍ പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി.
അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സിനിമ കണ്ടിറങ്ങിയ കെജ്‌രിവാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നിഷികാന്ത് കമ്മത്താണ് ഹിന്ദി ദൃശ്യം സംവിധാനം ചെയ്തത്. തബു, ശൃയാ ശരണ്‍ തുടങ്ങിയവര്‍ അഭിനയിച്ച സിനി കുമാര്‍ മംഗാത്തും വയാകോം 18നും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ 31നാണ് സിനിമ റിലീസ് ചെയ്തത്. തമിഴിലും തെലുങ്കിലും വന്‍ പ്രതികരണമാണ് ചിത്രം ഉണ്ടാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha