പോണ്‍ നിരോധനത്തിനെതിരെ ഒടുവില്‍ സണ്ണി ലിയോണും പ്രതികരിച്ചു

ഒടുവില്‍ സണ്ണിലിയോണിന്റെ പ്രതികരണവും എത്തി. അതും വത്യസ്തമായിത്തന്നെ. സാദാ വാക്കുകള്‍ അല്ലെന്നുമാത്രം. പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ബോളിവുഡ് താരങ്ങള്‍ അടക്കം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ബോളിവുഡ് താരവും മുന്‍കാലത്തില്‍ പോണ്‍ നടിയുമായിരുന്ന സണ്ണി ലിയോണ്‍ എന്താണ് പ്രതികരിച്ചത് എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയായിരുന്നു. ട്വിറ്ററില്‍ പ്രതികരണം വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായൊന്നു വന്നില്ല.. ഇതിനിടെ ഭാഗകമായി മാത്രമേ നിരോധനമുള്ളൂവെന്ന സര്‍ക്കാര്‍ വിശദീകരണവും വന്നു.
ഇതിനിടയില്‍ ട്വിറ്ററില്‍ നോക്കിയിരുന്നവര്‍ക്ക് പോണ്‍ബാനിലുള്ള പ്രതികരണം എന്ന നിലയില്‍ സണ്ണിയുടെ ഒരു ഫോട്ടോ ഇട്ടു. ഇത് സണ്ണിയുടെ പ്രതികരണമായി വിലയിരുത്തുകയാണ് സോഷ്യല്‍ മീഡിയ. തന്റെ ഭര്‍ത്താവ് ഡാനിയേല വെബ്ബറുമൊത്തുള്ള ചിത്രമാണ് സണ്ണി ഷെയര്‍ ചെയ്തത്. ചിത്രത്തില്‍ വെബ്ബര്‍ ധരിച്ച ടീ ഷര്‍ട്ടിലെ എഴുത്താണ് അവരുടെ പ്രതികരണമായി വിലയിരുത്തിയത്. സെക്‌സ് സെല്‍സ് എന്നാണ് ഷര്‍ട്ടില്‍ വെബ്ബര്‍ എഴുതിയത്. നേരത്തെ സോനം കപൂര്‍, രാംഗോപാല്‍ വര്‍മ്മ തുടങ്ങിയവരും പോണ്‍നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha