അബ്ദുള്‍ കലാമാകാന്‍ അമിതാഭ് ബച്ചന്‍

അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയാകുന്നു. നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ \'ഐയാം കലാം\' എന്ന സിനിമ ഒരുക്കിയ നിലാ മദബ് പാണ്ടയാ ണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബ്ദുള്‍ കലാമിനെ അവതരിപ്പിക്കുന്നത് മറ്റാരുമല്ല, സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ആണ്. കലാമിനെ പോലൊരു പ്രതിഭയെ അവതരിപ്പിക്കാനുള്ള ആരാധകവൃന്ദവും സ്വാധീനവും മാഹാത്മ്യ വും അമിതാഭ് ബച്ചനെയുള്ളൂവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ നിലാ മദബ് പറഞ്ഞു. കലാമിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുക വളരെ അത്യാവശ്യമാണെന്നും കലാം നമ്മളിലൂടെ ജീവിക്കണമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha