ആരാധകന്റെ ടീസര്‍ ഷാരൂഖിനെ ഞെട്ടിച്ചു: ബാക്കി പടം ഷൂട്ട് ചെയ്യാന്‍ ആരാധകന് ഷാരുഖിന്റെ ക്ഷണം

ഓരോരുത്തരുടെ സമയം തെളിയുന്നത് ഏത് വഴിക്കാണെന്ന് പറയാന്‍ കഴിയില്ല. ഇതാ ഷാരൂഖിന്റെ ഒരു ആരാധകന്റെ സമയം തെളിഞ്ഞവഴി. അടുത്ത വര്‍ഷം ഈദിനാണ് ഷാരുഖ് ഖാന്റെ റയിസ് എന്നാ ചിത്രം റിലീസ് ചെയ്യുന്നത്. ഇതിന്റെ ആദ്യ പോസ്റ്ററും ടീസരും കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് ഷാരുഖിന്റെ ആരാധകര്‍ അദ്ദേഹത്തെ അനുകരിച്ച് പടത്തിന്റെ ഫാന്‍ ടീസര്‍ പുറത്തിറക്കിയത്.
ടീസര്‍ കണ്ട ഷാരുഖ് ആരാധകരെ അഭിനന്ദിക്കുകയും തങ്ങള്‍ എടുക്കുന്നതിനെക്കാള്‍ മികച്ച രീതിയില്‍ പടം ഷൂട്ട് ചെയ്തിരിക്കുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ട്വിട്ടര്‍ വഴിയാണ് കിംഗ് ഖാന്‍ ആരാധകരെ അഭിനന്ദിച്ചത്.
\'ഇത്ര നന്നായി ടീസര്‍ ഒരുക്കാന്‍ അറിയാവുന്ന നിങ്ങള്‍ ഈ സിനിമയുടെ ബാക്കി കൂടി ഷൂട്ട് ചെയ്‌തോളുവെന്നും അതിന് സംവിധായകന്‍ അനുവാദം നല്‍കും\' ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha