അഭിനയ കലയിലെ ചക്രവര്‍ത്തിയായ കിംഗ് ഖാനെ ഞെട്ടിച്ച ഒരു ട്വീറ്റ്

അഭിനയ മികവിലെ പ്രാവിണ്യത്തിലൂടെ ലോകം മുഴുവനുമുള്ള ആരാധകരുടെ മനസ്സുകവര്‍ന്ന കിംഗ് ഖാന് ഒരു ആശംസ. അതും കടലിനക്കരെ നിന്നും, ഖാനെ മാത്രമല്ല അതിലൂടെ ഇന്ത്യക്കാരെരയും ഞെട്ടിച്ച ഒരു ട്വീറ്റ്. മറ്റാരുമല്ല അത് പ്രശസ്ത യൂറോപ്യന്‍ എഴുത്തുകാരനും \'ആല്‍ക്കമിസ്റ്റ്\' എന്ന അനശ്വര നോവലിലൂടെ ലോക ജനതയുടെ പ്രീയപ്പെട്ട എഴുത്തുകാരനുമായ പൗലോ കൊയ്‌ലോയാണ് ഷാരൂഖിന് ട്വിറ്ററിലൂടെ ആശംസ നേര്‍ന്നത്. താന്‍ എസ്.ആര്‍.കെയുടെ വലിയ ആരാധകനാണെന്നും പൗലോ കൊയ്‌ലോ ട്വിറ്റീല്‍ അംഗീകരിക്കുന്നുണ്ട്.
കരന്‍ ജോഹറിന്റെ സംവിധാനത്തില്‍ പിറന്ന ഷാരൂഖ്കാജോള്‍ ചിത്രം \'മൈ നെയിം ഇസ് ഖാന്‍\' കണ്ടതിന് ശേഷമാണ് കൊയ്‌ലോ(67) തന്റെ ട്വീറ്ററില്‍ എസ്.ആര്‍.കെയെ പുകഴ്തി ട്വീറ്റിട്ടത്. ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കകം ആകാംഷയടക്കാനാവാതെ ഷാരൂഖ് മറുപടിയുമായി ട്വിറ്ററിലെത്തി.
ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന അദ്ദേഹം ആറു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് മൈ നെയിം ഇസ് ഖാന്‍ കാണുന്നതിന് തനിക്ക് അവസരം ലഭിച്ചതെന്നും താരത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ യൂറോപ്പിലുടനീളം പ്രദര്‍ശനത്തിനായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കൊയ്‌ലോ ട്വീറ്റില്‍ കുറിച്ചു.
ആശംസകള്‍ക്ക് നന്ദിയറിയിച്ച ഷാരൂഖ് കൊയ്‌ലോയുടെ വിലാസം അറിയിച്ചാല്‍ താന്‍ ഇതുവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും സിഡി ഉടന്‍ അയച്ചുനല്‍കാമെന്നും വാക്കുനല്‍കി. കൊയ്‌ലോയുടെ പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം ലഭിച്ച തങ്ങള്‍ ഭാഗ്യവാന്മാരാണെന്നും ഷാരൂഖ് ട്വീറ്റിലൂടെ വ്യക്തമാക്കി. പൗലോ കൊയ്‌ലോയ്ക്ക് നന്ദിയറിയിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ജൊഹറും ട്വിറ്ററില്‍ ആശംസയര്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha