പെണ്‍മക്കള്‍ ഒരിക്കലും ബാധ്യതയല്ല, ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യമാണെന്ന് അമിതാഭ് ബച്ചന്

നിങ്ങള്‍ക്ക് പെണ്‍മക്കളുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യന്മാരാണ്. കാരണം, പത്ത് ആണ്‍ മക്കള്‍ക്ക് തുല്യമാണ് ഒരു മകളെന്നാണ് ബിഗ് ബി അഭിപ്രായപ്പെടുന്നത്. പെണ്‍മക്കള്‍ ഒരിക്കലും ബാധ്യതയല്ലെന്നും അമിതാഭ് ബച്ചന്‍ പറയുന്നു. മകളുണ്ടായിരിക്കുക എന്നത് ജീവിതത്തില്‍ ഏറെ മൂല്യമുള്ള ഒന്നാണ്.
പെണ്‍മക്കള്‍ മാലാഖമാരെ പോലെയാണെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്താണ് ബിഗ് ബി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മകള്‍ ശ്വേതാ നന്ദയോടൊപ്പമുള്ള ചിത്രമാണ് ബച്ചന്‍ കുറിപ്പിനൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഹാപ്പി ഡോട്ടേഴ്‌സ് വീക്കിന് ആശംസകള്‍ നേര്‍ന്നാണ് അമിതാഭ് ബച്ചന്‍ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
ഒരു മകളും പേരക്കുട്ടികളായി രണ്ട് പെണ്‍കുട്ടികളും ഉള്ള അമിതാഭ് ബച്ചന്‍ പെണ്‍കുട്ടികള്‍ അഭിമാനമാണെന്നും പറഞ്ഞു. ചെറുമക്കളായി രണ്ട് പെണ്‍കുട്ടികളും ബച്ചനുണ്ട്. മകളുടെ മകള്‍ നവ്യ നവേലിയും മകന്‍ അഭിഷേകിന്റെയും ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യയും. പെണ്‍കുട്ടികള്‍ സമൂഹത്തിന് വലിയ സ്വത്താണെന്നും ബിഗ് ബി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha