സല്‍മാന്‍ ബുദ്ധിയില്ലാത്ത മനുഷ്യനാണെന്ന് രാജ് താക്കറെ

സല്മാന് ബുദ്ധിയില്ലാത്ത മനുഷ്യനാണെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന സ്ഥാപക നേതാവ് രാജ് താക്കറെ. മുംബൈ സ്‌ഫോടനക്കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തൂക്കിലേറ്റിയ യാക്കൂബ് മേമനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനാണ് സല്‍മാനെ താക്കറെ വിമര്‍ശിച്ചത്.
സല്‍മാന്‍ ഖാന്‍ ബുദ്ധിയില്ലാത്ത മനുഷ്യനാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണെന്നും താക്കറെ പറഞ്ഞു. സല്‍മാന്‍ പത്രം വായിക്കാറില്ല. അതുകൊണ്ടു തന്നെ നിയമം എന്താണെന്ന് സല്‍മാന് അറിയില്ല. യാക്കൂബിന് അനുകൂലമായി അദ്ദേഹം ട്വീറ്റ് ചെയ്തത് നിയമം അറിയാത്തതുകൊണ്ടാണ്. യാക്കൂബിനെ തൂക്കിലേറ്റരുതെന്ന ആവശ്യവുമായി മറ്റു ചിലര്‍ നിവേദനവുമായി രാഷ്ട്രപതിയുടെ മുമ്പിലെത്തി. സുപ്രീംകോടതിയുടെ ഉത്തരവിനെ ഒരാള്‍ക്ക് എങ്ങനെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നും താക്കറെ ചോദിച്ചു.
മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമന്റെ സഹോദരനും മുഖ്യപ്രതികളിലൊരാളുമായ ടൈഗര്‍ മേമനെയാണ് തൂക്കിക്കൊല്ലേണ്ടതെന്നായിരുന്നു സല്‍മാന്‍ ഖാന്റെ ട്വീറ്റ്. യാക്കൂബ് നിരപരാധിയാണെന്നും അങ്ങനെയൊരാളെ കൊല്ലുന്നത് മനുഷ്യത്വത്തെ കൊല്ലുന്നതിന് തുല്യമാണെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. ഇത് സല്‍മാന്‍ ഖാനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയരുന്നതിന് കാരണമായി. തുടര്‍ന്ന് ട്വീറ്റ് സല്‍മാന്‍ പിന്‍വലിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha