ഫാന്റം ഭീകരവാദത്തിന് എതിരായ ചിത്രമെന്ന് സെയ്ഫ് അലിഖാന്‍

ബോളിവുഡ് സിനിമ ഫാന്റം പാകിസ്ഥാന്‍ വിരുദ്ധത പടര്‍ത്തുന്നതല്ലെന്ന് നായകനായ സെയ്ഫ് അലി ഖാന്‍. 26/11 ലെ മുംബൈ ഭീകരാക്രമണത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണിത്. നേരത്തെ ചിത്രത്തിന് പാകിസ്ഥാനില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് ലാഹോര്‍ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിത്രം ഭീകരവാദത്തിന് എതിരെയുളളതാണെന്നും, പാകിസ്ഥാന്‍ വിരുദ്ധ സിനിമയല്ലെന്നും വ്യക്തമാക്കി സെയ്ഫ് അലി ഖാന്‍ രംഗത്തെത്തിയത്.
പ്രദര്‍ശനാനുമതി നിഷേധിച്ചത് ഖേദകരമാണെന്നും, മിക്കപ്പോഴും രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന സിനിമകള്‍ക്ക് ഇന്ത്യയിലും, പാകിസ്ഥാനിലും ഇതെ അവസ്ഥകളാണുണ്ടാകുന്നതെന്നും സെയ്ഫ് പറഞ്ഞു. സിനിമ 28നാണ് ഇന്ത്യന്‍ റിലീസ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീനാ കൈഫ് നായികയായെത്തുന്നു.
സല്‍മാന്‍ ഖാന്‍ അഭിനയിച്ച ബജ്‌റംഗി ഭായിജാന്‍ പാക് തിയറ്റേറുകളില്‍ റെക്കോര്‍ഡ് കളക്ഷനോടെ പ്രദര്‍ശിപ്പിക്കുന്നതിനിടയിലാണ് ഫാന്റത്തിന് അനുമതി നിഷേധിച്ചത്. നേരത്തെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ സംശയിക്കുന്ന പാക് ഭീകരന്‍ ഹാഫിസ് സയ്യിദാണ് ഫാന്റം സിനിമ നിരോധിക്കണമെന്ന് ഹര്‍ജിയുമായി ലാഹോര്‍ കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha