മകള്‍ക്ക് ശസ്ത്രക്രിയ, സഞ്ജയ് ദത്തിന് വീണ്ടും ജാമ്യം

1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട് പൂനെയിലെ യെര്‍വാദാ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് വീണ്ടും 30 ദിവസത്തെ പരോള്‍ ലഭിച്ചു. മകളുടെ മൂക്കിന്റെ ശസ്ത്രക്രിയയുടെ പേരിലാണ് ഇത്തവണ പരോള്‍ നല്‍കിയിരിക്കുന്നത്. മുംബൈ സ്‌ഫോടന പരമ്പര സമയത്ത് നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് അഞ്ചുവര്‍ഷം ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് വിചാരണ കാലയളവില്‍ ഉള്‍പ്പടെ 42 മാസങ്ങള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷക്കപ്പെട്ട ശേഷം മെയ് 2013നും മെയ് 2014നും ഇടയില്‍ 118 ദിവസം സഞ്ജയ് ദത്ത് ജയിലിന് പുറത്ത് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പുതുവത്സരസമയത്ത് 30 ദിവസത്തെ പരോളില്‍ ദത്ത് പുറത്തിറങ്ങിയിരുന്നു. തുടര്‍ച്ചയായി തരത്തിന് പരോള്‍ നല്‍കുന്നതിനെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha