ഞങ്ങളുടെ കുഞ്ഞ് ദുര്‍ഗ.... ഞങ്ങളുടെ കുട്ടി ഉടൻ ഞങ്ങളോടൊപ്പം ചേരും: വൈറലായി ബിപാഷ ബസുവിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്

ദിൽ മിൽ ഗയേ നടൻ കരൺ സിംഗ് ഗ്രോവറും ബോളിവുഡ് നടി ബിപാഷ ബസുവും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു. സന്തോഷ വാർത്തയോടൊപ്പം ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചു. നിറവയറുമായി നില്‍ക്കുന്ന ബിപാഷയ്‌ക്കൊപ്പം ഭര്‍ത്താവ് കര്‍ണ്‍ സിംഗ് ഗ്രോവര്‍ നില്‍ക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ആദ്യ ചിത്രത്തില്‍ ബിപാഷയുടെ വയറില്‍ കൈവച്ചും, രണ്ടാമത്തെ ചിത്രത്തിൽ ബിപാഷയുടെ വയറില്‍ കരൺ സിംഗ് ചുംബിക്കുന്നതുമാണ് ഉള്ളത്.
വെള്ള നിറമുള്ള നീളമുള്ള വെള്ള ഷർട്ടാണ് ബിപാഷ ധരിച്ചിരിക്കുന്നത്. വെള്ള ടി-ഷർട്ടും ജീൻസുമാണ് കിരണിന്റെ വേഷം. തങ്ങളുടെ കുഞ്ഞിനോടുള്ള സ്നേഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു മധുര പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. 'ഒരു പുതിയ സമയം, ഒരു പുതിയ ഘട്ടം, ഒരു പുതിയ വെളിച്ചം നമ്മുടെ ജീവിതത്തിന് മറ്റൊരു അതുല്യമായ തണല്‍ നല്‍കുന്നു. നമ്മളെ പഴയതിലും കൂടുതല്‍ സമ്പൂര്‍ണമാക്കുന്നു. ഞങ്ങള്‍ ഈ ജീവിതം ആരംഭിച്ചത് വ്യക്തിഗതമായാണ്. തുടര്‍ന്ന് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി. അന്നുമുതല്‍ ഞങ്ങള്‍ രണ്ടായി.
രണ്ടുപേരോട് മാത്രമുള്ള അമിതമായ സ്‌നേഹം നമുക്ക് കാണാന്‍ അല്‍പ്പം അന്യായമായി തോന്നി...ഇത്രയും പെട്ടന്ന് രണ്ടായിരുന്ന നമ്മള്‍ ഇപ്പോള്‍ മൂന്നായി മാറും.നമ്മുടെ സ്‌നേഹത്താല്‍ പ്രകടമായ ഒരു സൃഷ്ടി, നമ്മുടെ കുഞ്ഞ് നമ്മോടൊപ്പം ചേരും. നിങ്ങളുടെ നിരുപാധികമായ സ്‌നേഹത്തിനും, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി.
അവയെല്ലാം എല്ലായിപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും. ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായതിനും മറ്റൊരു മനോഹരമായ ജീവിതം ഞങ്ങളോടൊപ്പം പ്രകടമാക്കിയതിനും നന്ദി.. ഞങ്ങളുടെ കുഞ്ഞ്..ദുര്‍ഗ ദുര്‍ഗ.' ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
https://www.facebook.com/Malayalivartha